ദേശീയ സമ്പദ്വ്യവസ്ഥയില് മാന്ദ്യം; കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടായിരുന്നത് വായിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ നേരത്തെ തര്‍ക്കം പറഞ്ഞിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഒരു എതിര്പ്പുമുഉണ്ടായില്ല. കേന്ദ്രത്തിനെതിരേ ഉള്‍പ്പെടുത്തിയിരുന്ന കാര്യങ്ങളെല്ലാം ഒരെതിര്‍പ്പും കൂടാതെ വായിക്കുന്നതിനു ഗവര്‍ണര്‍ ശ്രദ്ധിച്ചു.
വിരുദ്ധമായ കാഴ്ചപ്പാടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം രൂപീകരിക്കുന്നവരില് പിടിമുറുക്കുന്നത് ദേശീയ സമ്പദ്വ്യവസ്ഥയെ തടസപ്പെടുത്തുകയും സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ദേശീയ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യവും നികുതി ഇളവുകളും കാരണം കേന്ദ്ര സാമ്പത്തിക വിഹിതത്തില്‍ കുത്തനെ ഇടിവുണ്ടായി. സംസ്ഥാന പൊതുവായ്പ കുറച്ചതും ദുരിതങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 10,000 കോടി വായ്പയെടുക്കാന്‍ കഴിയുമെന്നായിരുന്നു ബജറ്റ് പ്രതീക്ഷ. പക്ഷെ അത് 1,900 കോടിയായി കുറച്ചു എന്നും നയപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."