HOME
DETAILS

സ്‌കൂളുകളില്‍ യൂനിഫോം നല്‍കിയതിന്റെ ഫണ്ട് അനുവദിച്ചില്ലെന്ന്

  
backup
January 12 2019 | 04:01 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%82-%e0%b4%a8%e0%b4%b2

പാപ്പിനിശ്ശേരി: സ്‌കൂളുകളില്‍ ജൂണില്‍ വിതരണം ചെയ്ത സൗജന്യ യൂനിഫോമിന്റെ ഫണ്ട് ഇനിയും സര്‍ക്കാര്‍ പൂര്‍ണമായി നല്‍കിയില്ല.
പുതിയ വിദ്യാലയ വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് മെയ് മാസമാണ് ആദ്യ ഗഡു എന്ന നിലയില്‍ തുക ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്. എന്നാല്‍ എല്ലാ വിദ്യാലയങ്ങളും ജൂണില്‍ തന്നെ എല്ലാ കുട്ടികള്‍ക്കും സൗജന്യ യൂനിഫോം തുണി വിതരണം ചെയ്തിരുന്നു. ഫണ്ട് ജൂണ്‍ മാസമോ ജൂലൈ മാസമോ നല്‍കുമെന്ന് വാഗ്ദാനം ചെയ്തതെല്ലാതെ വിദ്യാലയ വര്‍ഷം അവസാനിക്കാറായിട്ടും ഫണ്ട് ഇനിയും നല്‍കിയിട്ടില്ല.
യൂനിഫോം തുണി നല്‍കിയ കടകളില്‍ ഭീമമായ കുടിശ്ശിക വന്നതോടെ പല പ്രധാനാധ്യാപകരും സ്വന്തം കീശയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ക്ക് പണം നല്‍കിയാണ് തടിയൂരിയത്. ഇതു മൂലം അരലക്ഷം രൂപ വരെ ബാധ്യത വന്ന വിദ്യാലയങ്ങളുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എസ്.എസ്.എ മുഖേനയാണ് യുനിഫോം വിതരണം ചെയ്തത്.
അതേസമയം നിലവിലുള്ള അധ്യയന വര്‍ഷത്തെ ഫണ്ട് പൂര്‍ണമായി നല്‍കാതെ തന്നെ 2019-20 വര്‍ഷം വിതരണം ചെയ്യുമെന്ന് പറയുന്ന കൈത്തറി യൂനിഫോമിന്റെ കളര്‍ നല്‍കാനുള്ള നീദേശവും പ്രധാനധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രധാനാധ്യാപകര്‍ ഈ വര്‍ഷം യൂനിഫോമിന് ചെലവഴിച്ചതിന്റെ കുടിശ്ശിക വിതരണത്തിന്റെ കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമായി മറുപടി നല്‍കുന്നില്ലെന്നാണ് പ്രധാനധ്യാപകരുടെ ആക്ഷേപം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a few seconds ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  28 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago