കുഞ്ഞയ്യപ്പന്റെ കാല്‍ ചിലമ്പിന്റെ താളം നിലച്ചു
ആനക്കര : കുഞ്ഞയ്യപ്പന്റെ കാല്‍ ചിലമ്പിന്റെ താളം നിലച്ചു. നയ്യൂര്‍ വരട്ടിപ്പളളിയാല്‍ പറക്കുന്നത്ത് കുഞ്ഞയ്യപ്പന്‍ വെളിച്ചപ്പാട് (70) ഇനി ഓര്‍മ്മ. വളളുവനാട്ടിലെ പൂരങ്ങളില്‍ കോമരം കെട്ടുന്ന കുഞ്ഞയ്യപ്പന്‍ ചെണ്ട, തായമ്പക കലാകാരനും തൃശൂര്‍ ആകാശവാണിയില്‍ 35 കൊല്ലമായി ആര്‍ട്ടിസ്റ്റായിരുന്നു.
നയ്യൂര്‍ ആമക്കാവ്,പറക്കുന്നത്ത് ആമക്കാവ് ക്ഷേത്രങ്ങളിലെ വെളിച്ചപ്പാടായിരുന്നു ഇദ്ദേഹം.അരനൂറ്റാണ്ടുകാലമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. വെളിച്ചപ്പാടിന് പുറമെ ഭഗവതി ആട്ടം,കെട്ടിയാട്ടം എന്നിവയും കുഞ്ഞയ്യപ്പന് സ്വന്തം.നയ്യൂര്‍ പറക്കുന്നത്ത് ഉത്സവത്തിന് ഭഗവതി ആട്ടം ഉള്‍പ്പെടെ നടത്തുന്ന ഇദ്ദേഹം നയ്യൂര്‍ ആമക്കാവ് ക്ഷേത്രത്തിന്റെ ഉത്സവത്തിന് വരവറിച്ച് എല്ലാ വര്‍ഷവും തട്ടകത്തിലെ വീടു ചുറ്റാനെത്തുമായിരുന്നു. ഇത്തവണ മാത്രം ഈ പതിവ് തെറ്റിയിരുന്നു. അസുഖ ബാധിതനായി കിടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഉത്സവ പറമ്പുകളില്‍ ഇദ്ദേഹം നിറഞ്ഞിനിന്നിരുന്നു. ഭാര്യ കുഞ്ഞുകുട്ടി. മക്കള്‍,മണികണ്ഠന്‍,വിനേഷ്,സരസ്വതി,രജനി.മരുമക്കള്‍,സുമി,ആതിര,പരേതനായ സുരേന്ദ്രന്‍,വിജയപ്രകാശ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."