കുടിവെള്ളത്തിന് പിടിവലി: പരിഹാരം കാണാനാവാതെ അധികൃതര്‍
പെരുവെമ്പ് : ലോറിയിലെ കുടിവെള്ളം കൂടുതല്‍ പ്രദേശങ്ങളിലെത്തിക്കണമെന്ന ആവശ്യം നടപ്പിലാക്കുവാന്‍ സാധിക്കാതെ ആധികൃതര്‍ നെട്ടോട്ടത്തില്‍. പെരുവെമ്പ്, കണ്ണാടി, കൊടുവായൂര്‍, പട്ടഞ്ചേരി, പെരുമാട്ടി എന്നി പഞ്ചായത്തുകളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമങ്ങളിലേക്ക് കുടിവെള്ളം ലോറികളില്‍ വിതരണം നടത്തണമെന്ന് നാട്ടുകാര്‍. എന്നാല്‍ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാല്‍ എല്ലാ പ്രദേശങ്ങളിലേക്കും വെള്ളം എത്തിക്കുവാന്‍ സാധിക്കാതെ അധികൃതരും കുഴങ്ങുന്നു. നിലവില്‍ ലോറിയില്‍ കുടിവെള്ളവിതരണം നടക്കുന്നുണ്ടെങ്കിലും എല്ലാ പ്രദേശങ്ങളിലും എത്തിക്കുവാനുള്ള ലോറിയും വെള്ളവും ലഭ്യമല്ല. ഒരു പഞ്ചായത്തില്‍മാത്രം പത്തിലധികം ലോറികളില്‍ കുടിവെള്ള വിതരണം നടത്തേണ്ട അവസ്ഥയുണ്ടായിരിക്കെ. താലൂക്കിലെ എല്ലാ പഞ്ചായത്തുകലിലും മതിയാവുന്ന അത്രക്കും വെള്ളം വിതരണം നടത്തുവാന്‍ സാധിക്കാത്തതിനാല്‍ പരാതിയുമായെത്തുന്ന നാട്ടുകാരോട് മറുപടി പറയുവാന്‍ സാധിക്കാതെ പ്രയാസത്തിലായിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ലോറിക്ഷാമത്തിനു പുറമെ വെള്ളം ശേഖരിക്കുന്ന സ്രോതസ്സുകളുടെ കുറവും പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. നിലവിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ ഉപയോഗശൂന്യമായ കിണറുകള്‍ ശുദ്ധീകരിച്ച് വെള്ളം ടാങ്കറുകളിലാക്കി ഗ്രാമാന്തരങ്ങളില്‍ വിതരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."