ഡോക്ടര്‍മാരും ജീവനക്കാരുമില്ല; സര്‍ക്കാര്‍ ദന്തല്‍ കോളജിലെ പ്രവര്‍ത്തനം താളം തെറ്റുന്നു
വടക്കാഞ്ചേരി: ദന്താരോഗ്യ രംഗത്ത് പുതുചരിത്രം രചിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ദന്തല്‍ കോളജിന് പ്രവര്‍ത്തന കിതപ്പ്. കോടികള്‍ മുടക്കി പണിതീര്‍ത്ത കോളജുകൊണ്ട് സാധാരണക്കാരായ ജനങ്ങള്‍ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്.
ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതാണ് കടുത്ത പ്രതിസന്ധിയിലേക്ക് ദന്തല്‍ കോളജിനെ നയിക്കുന്നത്. ചികിത്സ തേടിയെത്തുന്ന ജനങ്ങള്‍ക്ക് പ്രാഥമിക പരിശോധന നടത്തി തിയതി നല്‍കി വിടുകയാണ് ചെയ്യുന്നത്. ഇതുമൂലം പല്ലിന്റെ ഓട്ടയടക്കാന്‍ എത്തുന്നവര്‍വരെ ദിവസങ്ങളോളം കാത്തിരിയ്‌ക്കേണ്ട അവസ്ഥയാണ്.
ഇതിനിടയില്‍ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചിട്ട് മൂന്നുവര്‍ഷമാകുമ്പോഴേക്കും ലക്ഷങ്ങള്‍ വിലപിടിപ്പുള്ള അത്യന്താധുനിക മെഷിനറികള്‍ തകരാറിലായി തുടങ്ങി. ഇത് പൂര്‍വസ്ഥിതിയിലാക്കാന്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. കേടുവന്ന മെഷിനറികള്‍ കോളജിന്റെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂട്ടിയിട്ടിരിയ്ക്കുകയാണ്.
ഗ്യാരണ്ടിയുള്ള മെഷിനറികള്‍ നന്നാക്കി നല്‍കാന്‍ കമ്പനികളോ അതിന് ആവശ്യമായ നടപടി സ്വീകരിയ്ക്കാന്‍ അധികൃതരോ തയാറാകാത്തത് കോടികള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനമായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."