രണ്ടു ട്രെയിനുകള്‍ കൊല്ലത്തേക്കു നീട്ടാന്‍ സാധ്യത
തിരുവനന്തപുരം: ചെന്നൈ-എഗ്മൂര്‍-തിരുവനന്തപുരം അനന്തപുരി എക്സ്പ്രസും എഗ്മൂര്‍ ട്രിവാന്‍ഡ്രം എക്സ്പ്രസും കൊല്ലത്തേക്ക് നീട്ടുന്നതിനുള്ള നിര്‍ദേശം സോണല്‍ ഓഫിസിന്റെ പരിഗണനയിലാണെന്ന് തിരുവനന്തപുരം സീനിയര്‍ ഡിവിഷന് മാനേജര്‍ പ്രകാശ് ഭൂട്ടാണി.
കഴിഞ്ഞ റെയില്‍വെ ഡിവിഷണല്‍ കണ്‍സള്‍ട്ടേറ്റീവ് യോഗത്തില്‍ കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പി.രാമഭദ്രന്റെ ആവശ്യത്തിനു രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രെയിനുകള്‍ കഴുകി വൃത്തിയാക്കുന്നതിനുള്ള രണ്ട് ഹൈ പവര്‍ വാട്ടര്‍ജെറ്റുകള്‍ കൊല്ലം സ്റ്റേഷനില്‍ അനുവദിച്ചിട്ടുണ്ട്. ഇവയുടെ നിര്‍മാണം പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ രണ്ട് ട്രെയിനുകളും കൊല്ലത്തേക്കു നീട്ടും. കൊല്ലം സ്റ്റേഷനില്‍ ഫാസ്റ്റ് ഫുഡ് യൂനിറ്റ് ആരംഭിക്കാനും ആലോചനയുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി റെയില്‍വെ സ്റ്റേഷന്റെ ക്ലാസ് ഉയര്‍ത്തും. നിലവില്‍ കരുനാഗപ്പള്ളി ഡി ക്ലാസാണ്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് സ്റ്റേഷനില്‍ വിശ്രമമുറികള്‍ നിര്‍മിക്കും. പ്ലാറ്റ്ഫോമിന് സമീപമുള്ള ശുചിമുറിയുടെ നവീകരണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും പ്രകാശ് ബൂട്ടാണിയുടെ മറുപടിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."