HOME
DETAILS
MAL
വിവാദ ചോദ്യങ്ങള്‍ പുറത്തുതന്നെ; ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനം ഇറങ്ങി
backup
January 31 2020 | 04:01 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എന്‍.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്ത വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കി സംസ്ഥാനത്ത് ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. വിവാദ ചോദ്യങ്ങള്‍ ഇല്ലാതെ കേന്ദ്രസര്‍ക്കാര്‍ നല്കിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തിയാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
കുടുംബനാഥന്റെ പേര്, വീട്ടില്‍ എത്ര അംഗങ്ങള്‍, തൊഴില്‍, ഭവനസൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോദ്യാവലിയിലുള്ളത്.
ഗൃഹനാഥന്റെയോ നാഥയുടേയോ മൊബൈല്‍ ഫോണ്‍ നമ്പറും ചോദിക്കുന്നുണ്ടെങ്കിലും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കൂവെന്ന് എടുത്തുപറയുന്നുണ്ട്. ഏപ്രില്‍ 15 മുതല്‍ മെയ് 31 വരെയാണ് ആദ്യഘട്ട സെന്‍സസ് നടക്കുക. സെന്‍സസ് ഡയരക്ടറേറ്റാണ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്.
സെന്‍സസ് സംബന്ധിച്ച ഉത്തരവില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സെന്‍സസിനുള്ള വിജ്ഞാപനം ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."