മുസ്‌ലിം വിരുദ്ധ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; ഒടുവില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ തിരുത്താതെ, മാപ്പുമായി ഫാദര്‍ ജോസഫ് പുത്തന്‍ പുരക്കല്‍
കൊച്ചി: ഫാദര്‍ പുത്തന്‍ പുരക്കലിന്റെ മുസ്‌ലിം വിരുദ്ധ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. പള്ളിയില്‍ നടന്ന സ്വകാര്യ പരിപാടിക്കിടെയായിരുന്നു ഫാദറിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍. വീഡിയോ വൈറലായതോടെ മാപ്പുമായി ഫാദര്‍ രംഗത്തെത്തി. താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തിരുത്താതെയാണ് മാപ്പ്.
മുസ്‌ലിങ്ങള്‍ വിശ്വസിക്കാന്‍ കൊല്ലാത്തവരാണെന്നും ലോകത്ത് ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് അവരാണെന്നും ഫാദര്‍ പറയുന്നു. സി.എ.എയുടെ കാര്യത്തില്‍ കേന്ദ്രം കാണിച്ചത് തെറ്റാണെങ്കിലും എന്നു പറഞ്ഞു കൊണ്ടാണ് ഇത് പറയുന്നത്. മതഭ്രാന്ത് ഹിന്ദുക്കളേക്കാള്‍ മുസ്‌ലിങ്ങള്‍ക്കാണെന്നും ഇയാള്‍ പറയുന്നു. ക്രിസ്ത്യാനികളെ ഏറ്റവും വേദനിപ്പിച്ചത് മുസ്‌ലിങ്ങളാണെന്നും ഫാദര്‍ പറയുന്നു. ടിപ്പു സുല്‍ത്താന്‍ ഇന്ത്യയില്‍ വന്നതിനെ കുറിച്ച ചരിത്രപരമായ മണ്ടത്തരവും ഫാദറിന്റെ പ്രസംഗത്തിലുണ്ട്.
ടിപ്പു സുല്‍ത്താന്‍ ഇന്ത്യയില്‍ വന്ന വര്‍ഷത്തെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിപ്പോയെന്നാണ് ഫാദര്‍ തന്റെ മാപ്പില്‍ പറയുന്നത്. ലോക രാജ്യങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു തന്റെ പരാമര്‍ശമെന്നും കേരളത്തിലെ നല്ലവരായ മുസ്‌ലിങ്ങളെ താന്‍ ഉദ്ദേശിച്ചിട്ടിട്ടില്ലെന്നും അദ്ദേഹം മാപ്പില്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം മാപ്പു പറയുന്ന വീഡിയോ പങ്കുവെച്ചത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന സദസ്സിന് മുന്നിലായിരുന്നു ഫാദറിന്റെ പ്രസംഗം.
[video width="1280" height="720" mp4="http://suprabhaatham.com/wp-content/uploads/2020/01/WhatsApp-Video-2020-01-30-at-8.27.37-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."