അരുണ്‍ ജെയ്റ്റിലുടെ ബാങ്കിടപാടുകളുടെ വിവരം തേടി കെജ്രിവാള്
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെയും കുടുംബാംഗങ്ങളുടെയും ബാങ്കിടപാടുകളുടെ വിവരങ്ങള്‍ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്കി. ജെയ്്റ്റിലിയുടേയും ഭാര്യ, മകള്‍, മകളുടെ ഭര്‍്ത്താവ് എന്നിവരുടേയും 1991മുതല്‍ 2014 വരെയുള്ള ബാങ്കിടപാടുകളുടെ വിവരങ്ങളാണ് കെജ്രിവാള് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജെയ്റ്റിലി കെജ്രിവാളിനെതിരെ നല്കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മജിസ്ട്രേറ്റ് കോടതിയില്‍ വാദം നടക്കുകയാണ്.
കേസില്‍ തന്റെ വാദം തെളിയിക്കുന്നതിന് ജെയ്റ്റിലിയുടെയും, കുടുംബത്തിന്റെയും സാമ്പത്തിക വിവരങ്ങള്‍ ആവശ്യമാണെന്നും, അവ ലഭ്യമാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ കെജ്്രിവാള്‍ ആവശ്യപ്പെടുന്നു.
കേസ് കോടതി മാര്‍ച്ച് 6 ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."