ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവാസികള്‍ക്ക് മികച്ച പ്രഥമ രാഷ്ട്രം ബഹ്‌റൈന്‍ എന്ന് സര്‍േവേ
#ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്
മനാമ: പ്രവാസികള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനും ജോലി ചെയ്യാനും ഗള്‍ഫില്‍ ആദ്യവും ആഗോള തലത്തില്‍ രണ്ടാം സ്ഥാനവും ബഹ്‌റൈനാണെന്ന് സര്‍േവേ. ആഗോളതലത്തില്‍ 163 പ്രമുഖ രാഷ്ട്രങ്ങള്‍ക്കിടയില്‍ എച്ച്.എസ്.ബി.സി എക്‌സ്പാറ്റ് ടീം നടത്തിയ സര്‍വേയിലാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനവുംആഗോള തലത്തില്‍ രണ്ടാം സ്ഥാനവും ബഹ്‌റൈന്‍ കരസ്ഥമാക്കിയത്.
163 രാഷ്ട്രങ്ങളിലെ 22,318ഓളം പ്രവാസികളോട് പ്രതികരണമാരാഞ്ഞ ശേഷമാണ് ഈ സര്‍വ്വേ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് എച്ച്.എസ്.ബി.സി എക്‌സ്പാറ്റ് മേധാവി ജോണ്‍ ഗൊദാര്‍ദ് വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യം അടയാളപ്പെടുത്തുക എന്നതാണ് സര്‍വേ ലക്ഷ്യമിടുന്നത്. തൊഴില്‍ സാധ്യതകള്‍, ജീവിതവും തൊഴിലും തമ്മിലുള്ള സന്തുലനം, സമ്പാദ്യം തുടങ്ങിയ കാര്യങ്ങളില്‍ സര്‍വേ ശ്രദ്ധയൂന്നിയിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
സര്‍വേപ്രകാരം ജര്‍മനിക്കാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനത്തുള്ളത് യു.കെയുമാണ്. സര്‍വേ റിപ്പോര്‍ട്ടനുസരിച്ച് പ്രവാസികള്‍ക്ക് ജീവിക്കാനും തൊഴിലെടുക്കാനും ഏറ്റവും മികച്ച ആദ്യ 10 രാജ്യങ്ങള്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്:
- ജര്‍മനി
- ബഹ്‌റൈന്‍
- യു.കെ
- യു.എ.ഇ
- സ്വിറ്റ്‌സര്‍ലാന്റ്
- സ്വീഡന്‍
- സിംഗപ്പൂര്‍
- യു.എസ്
- കാനഡ
- ഹോങ്കോങ്
എച്ച്.എസ്.ബി.സി എക്‌സ്പാറ്റ് എക്‌സപ്ലോറര്‍ രണ്ടു വര്‍ഷം മുന്‍പ് നടത്തിയ സര്‍വേ പ്രകാരം ബഹ്‌റൈന്‍ 12ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2018ല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് സമ്പാദ്യം ഉയര്‍ത്താന്‍ അനുകൂലമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ഇത് ബഹ്‌റൈന്റെ റാങ്കിങ് നില മെച്ചപ്പെടുത്തിയെന്നും എച്ച്.എസ്.ബി.സി എക്‌സ്പാറ്റ് മേധാവി വ്യക്തമാക്കി. മികച്ച ശമ്പള പാക്കേജുകള്‍, സമ്പാദ്യ അനുകൂല സാഹചര്യം, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയും ബഹ്‌റൈന് അനുകൂലമായെന്ന് അദ്ദേഹം വിലയിരുത്തി. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴില്‍ ആനുകൂല്യങ്ങളാണ് ബഹ്‌റൈനില്‍ ലഭ്യമാകുന്നതെന്നും സര്‍വേയിലുണ്ട്.
താമസം, വിമാന ടിക്കറ്റ്, ആരോഗ്യ സേവനം, ബോണസ് തുടങ്ങിയ കാര്യങ്ങളിലും സര്‍വേയില്‍ പങ്കെടുത്തവരിലേറെ പേരും സംതൃപ്തി രേഖപ്പെടുത്തി. മേല്‍പ്പറഞ്ഞ സൂചികകളില്‍ ഗള്‍ഫ് മേഖലയില്‍ തന്നെ എല്ലാ കാര്യങ്ങളിലും തൃപ്തികരമായ അഭിപ്രായം ലഭിച്ചത് ബഹ്‌റൈനാണ്. നേതൃത്വഗുണം മെച്ചപ്പെടുത്താനും ഇവിടെ അവസരമുണ്ട്. പരസ്പരബന്ധം ബഹ്‌റൈനില്‍ വ്യാപാരം നടത്തുന്നതില്‍ നിര്‍ണായകമാണ്. കൂടുതല്‍ നേതൃത്വഗുണം കൈവരിക്കാന്‍ ബഹ്‌റൈനിലെ സാഹചര്യങ്ങള്‍ സഹായകമായെന്നും സര്‍വേയില്‍ പെങ്കടുത്ത 59 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 2108ലെ ഔദ്യോഗിക കണക്കനുസരിച്ച് ബഹ്‌റൈനില്‍ 600,857 പ്രവാസി തൊഴിലാളികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."