നിലപാട് മാറ്റി പിണറായി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ല
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ ഗൂഢാലോചന ഇല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നുമാണ് പിണറായി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഗൂഢാലോചനയില്ലെന്നു താന്‍ തറപ്പിച്ചു പറയുകയല്ല ചെയ്തത്. താന്‍ കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഒരു പത്രത്തില്‍ ഗൂഢാലോചന ഇല്ലെന്ന് വാര്‍ത്ത വായിച്ചിരുന്നു. മാധ്യമങ്ങള്‍ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന് പുറപ്പെടരുതെന്നാണ് ആ വാര്‍ത്തയെ പരാമര്‍ശിച്ച് താന്‍ പ്രതികരിച്ചതെന്നും പിണറായി പറഞ്ഞു.
പ്രതികളെയെല്ലാം പിടികൂടി. പൊലിസ് അന്വേഷിച്ച് കാര്യങ്ങള്‍ പുറത്തുകൊണ്ടുവരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ച് പത്രത്തില്‍ വന്നതിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും താന്‍ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് കാള പെറ്റു എന്ന് കേട്ടപ്പോള്‍ കയര്‍ എടുക്കുകയായിരുന്നെന്നും അദ്ദേഹം അത് ചെയ്യാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു.
കേസില്‍ ഗൂഢാലോചന ഇല്ലെന്നായിരുന്നു കൊച്ചിയിലെ ഒരു പരിപാടിയില്‍ സംബന്ധിക്കവെ പിണറായി പറഞ്ഞിരുന്നത്.
ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."