HOME
DETAILS
MAL
യു.പിയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ അഞ്ച് മരണം
backup
January 31 2020 | 16:01 PM
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ശാമിലി ജില്ലയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര് മരിച്ചു. ഫാക്ടറി ഉടമയും മരിച്ചതായി പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരേ അഞ്ച് മൃതദേഹങ്ങളാണ് ലഭിച്ചത്.
കൂടുതല്‍ പേര് അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടം നടന്ന ഉടന്‍ തന്നെ നിരവധി അഗ്നിരക്ഷാ സേനയുടെ യൂനിറ്റുകള്‍ സംഭവ സ്ഥലത്തെത്തി കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്ന് തടയുകയായിരുന്നു. മരിച്ച സ്ത്രീകള്‍ ഇവിടുത്തെ ജോലിക്കാരാണെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."