ഭൂമിക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ ചാവേറുകളുണ്ടാവണം: സുഗതകുമാരി
തിരുവനന്തപുരം: മരണശയ്യയില്‍ കിടക്കുന്ന ഭൂമിക്കു വേണ്ടണ്ടി യുദ്ധം ചെയ്യാന്‍ ചാവേറുകളും രക്തസാക്ഷികളുമുണ്ടണ്ടാവണമെന്ന് സുഗതകുമാരി. മൂന്നാമത് ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ഹരിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നാട്ടിലെ മലകളെല്ലാം ലോറിയില്‍ കയറാന്‍ ക്യൂ നില്‍ക്കുകയാണ്. ഓരോ മലയും കുന്നും ജല സംഭരണികളാണെന്നും ജൈവവൈവിധ്യത്തിന്റെ അനന്ത ഖനികളാണെന്നും ആര്‍ക്കും മനസിലാകുന്നില്ല.
പശ്ചിമഘട്ടത്തില്‍ ക്വാറികള്‍ നിറയുകയാണ്. അവിടെ നിന്നുള്ള ഉറവകളാണ് നമ്മുടെ 44 നദികളെയും പരിപോഷിപ്പിക്കുന്നത്.
നമ്മുടെ പുഴകളെല്ലാം ക്ഷയിച്ചു കഴിഞ്ഞെങ്കിലും പാറമടകള്‍ പോഷിപ്പിക്കപ്പെടുകയാണ്. പശ്ചിമഘട്ടം മുഴുവന്‍ വിറങ്ങലിച്ചു തരിച്ചു നില്‍ക്കുകയാണ്. അധികം വൈകാതെ തന്നെ തിരിച്ചടിയുണ്ടണ്ടാകും.
ഫഌറ്റ് സമുച്ചയങ്ങള്‍ ആകാശം മുട്ടെ പൊന്തുകയാണ്. നമുക്ക് പതിനാറും ഇരുപതും നില കെട്ടിടം വേണം. അതിനു പാറ വേണം. മണല്‍ വേണം. എന്നാല്‍ പലതിലും ആളില്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അഗ്രിക്കള്‍ചര്‍ ഡിവിഷന്‍ തലവന്‍ ഡോ.പി രാജശേഖരന്‍ ചടങ്ങില്‍ അധ്യക്ഷനായി. ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍, കൃഷി വിദഗ്ധന്‍ ആര്‍. ഹേലി, ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. ദിനേശന്‍ ചെറുവാട്ട് സംസാരിച്ചു.
കാണി കര്‍ഷകര്‍ കാര്‍ഷിക ജൈവവൈവിധ്യത്തെക്കുറിച്ച് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.
സംസ്ഥാനത്തെ പരമ്പരാഗത കര്‍ഷകരും നാട്ടറിവ് സംരക്ഷകരും പരിസ്ഥിതി- ജൈവ സംരക്ഷണ മേഖലയിലെ പ്രമുഖ സന്നദ്ധ സംഘടനകളും സംഗമത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."