
ഐ.എസിന്റെ ലക്ഷ്യത്തില്‍ ഇന്ത്യയുമെന്ന് കെ.രാമമൂര്‍ത്തി
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് സംഘടനയെ വളര്‍ത്താന്‍ ഐ.എസ് ഒരുങ്ങുന്നതായി ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി ഇന്ത്യയിലെത്തിയ ഡോ. കെ. രാമമൂര്‍ത്തി.
വിവിധ രാജ്യങ്ങളില്‍ പ്രത്യേകിച്ചും സിറിയയിലും ഇറാഖിലും നൈജീരിയയിലും അവര്‍ നടത്തിയ ക്രൂരതയുടെ വീഡിയോകള്‍ തടവിലാക്കിയവരെ നിര്‍ബന്ധിച്ച് കാണിച്ചിരുന്നുവെന്നും രാമമൂര്‍ത്തി പറഞ്ഞു. തടവിലാക്കപ്പെട്ടവരില്‍ ഭീതി പരത്തുന്നതിനായിരുന്നു അവര്‍ തങ്ങള്‍ ചെയ്ത ക്രൂരതയെക്കുറിച്ചുള്ള വീഡിയോകള്‍ തടവുകാരെ കാണിച്ചിരുന്നതെന്നും രാമമൂര്‍ത്തി പറഞ്ഞു. 18 മാസം മുന്‍പാണ് ലിബിയയില്‍ വച്ച് ആന്ധ്രാ സ്വദേശിയായ ഡോ. രാമമൂര്‍ത്തിയെ ഐ.എസ് ഭീകരര്‍ തട്ടികൊണ്ടുപോയത്.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലിനെതുടര്‍ന്നായിരുന്നു മോചനം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സി.എന്‍.എന്‍-ന്യൂസ്-18ന് നല്കിയ അഭിമുഖത്തിലാണ് അദേഹം ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
മികച്ച വിദ്യാഭ്യാസം നേടിയവരാണ് ഭീകരരില്‍ പലരും. ഓരോ രാജ്യത്തെക്കുറിച്ചും അവിടത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുമെല്ലാം അവര്‍ക്ക് നന്നായറിയാം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അവരുടെ പ്രത്യയ ശാസ്ത്രം വികസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ചില തടവുകാരെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു. എന്നാലിത് വല്ലപ്പോഴുമായിരുന്നുവെന്നുമാത്രം. തടവിലാക്കപ്പെട്ടവരെ ശാരീരികമായി ഉപദ്രവിക്കുന്നതിനുപകരം അവരെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയായിരുന്നു അവരുടെ പതിവ്. ലിബിയന്‍ സര്‍ക്കാര്‍ സേനയുമായി നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ തടവുകാരെ നിരന്തരം ജയില്‍ മാറ്റിയിരുന്നതായും രാമമൂര്‍ത്തി പറഞ്ഞു.
ക്രൂരതയായിരുന്നു ഭീകരരുടെ മുഖമുദ്ര. തങ്ങളുടെ നിയമസംവിധാനങ്ങള്‍ തടവുകാരില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
തടവുകാരെ മതപരിവര്‍ത്തനത്തിന് അവര്‍ നിര്‍ബന്ധിച്ചിരുന്നു. ഡോക്ടറായതിനാല്‍ അവര്‍ തന്നെ ഉപദ്രവിച്ചിരുന്നില്ലെന്നും രാമമൂര്‍ത്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചൂട് കനക്കും; കുവൈത്തില്‍ വേനല്‍ക്കാലം ഔദ്യോഗികമായി ജൂണ്‍ 7ന് ആരംഭിക്കും
Kuwait
• 2 days ago
വീണ്ടും പാക് ചാരൻ പിടിയിൽ; ഇന്ത്യൻ രഹസ്യങ്ങൾ ചോർത്തിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ മോത്തി റാം എൻ.ഐ.എ കസ്റ്റഡിയിൽ, പിരിച്ചുവിട്ടു
National
• 2 days ago
ഭീകരതയ്ക്കെതിരായ ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ഖത്തര്‍ ശൂറ കൗണ്‍സില്‍
qatar
• 2 days ago
പോക്സോ കേസ് പ്രതികളായ ഒന്‍പത് അധ്യാപകരെ പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പ്
Kerala
• 2 days ago
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണനും, സിപിഎമ്മും പ്രതികള്‍; കുറ്റപ്പത്രം സമര്‍പ്പിച്ച് ഇഡി
Kerala
• 2 days ago
അബ്ദുറഹീം കേസിൽ നിർണ്ണായക വിധി: 20 വർഷം തടവ് ശിക്ഷ വിധിച്ചു, അനുഭവിച്ച ശിക്ഷ പരിഗണിക്കും, അടുത്ത വർഷം പുറത്തിറങ്ങാനാകും
Saudi-arabia
• 2 days ago
നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വം? ഇടഞ്ഞ് പിവി അന്‍വര്‍
Kerala
• 2 days ago
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ബഹ്റൈന്‍
bahrain
• 2 days ago
ചാരവൃത്തി: യൂട്യൂബർ ജ്യോതി മൽഹോത്രയെ ഇന്ന് കോടതിയിൽ ഹാജരാക്കും
National
• 2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് പൊലിസില്‍ കീഴടങ്ങി
Kerala
• 2 days ago
കെഎസ്ഇബിയില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ഇനി പരാതി വേണ്ട; ഈ നമ്പറില്‍ വിളിച്ച് നോക്കൂ
Kerala
• 2 days ago
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയർന്ന ശബ്ദം; സഭാവസ്ത്രം ഉപേക്ഷിച്ച് ഐടി സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററിലേക്ക് സിസ്റ്റർ അനുപമ
Kerala
• 2 days ago
മഴയിൽ കുളിച്ച് മുംബൈയും ഡൽഹിയും; വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്, വിമാന സർവിസുകളെ ബാധിച്ചു
National
• 2 days ago
യുഎഇയില്‍ നിന്ന് ഗസ്സയിലേക്ക് പോയത് 24 ട്രക്കുകള്‍, ലക്ഷ്യസ്ഥാനത്ത് എത്തിയത് ഒന്നു മാത്രം; കൊള്ളയടിക്കപ്പെട്ടത് ഇസ്റാഈല്‍ നിയന്ത്രിത മേഖലയില്‍
uae
• 2 days ago
ചികിത്സാപ്പിഴവ്; ആരോഗ്യമന്ത്രാലയത്തോട് യുവതിക്ക് 147,000 ഡോളര്‍ പിഴ നല്കാന് ഉത്തരവിട്ട് കുവൈത്ത് കോടതി
Kuwait
• 2 days ago
എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാത നിർമാണത്തിലെ അശാസ്ത്രീയത; ദുരിതത്തിലായി ജനം
Kerala
• 2 days ago
ഇസ്റാഈലിന് മേൽ ഉപരോധം വേണമെന്ന് സ്പെയിൻ; ഗസ്സയുടെ 77 ശതമാനവും കയ്യടക്കി, സ്കൂൾ തകർത്ത് 25 പേരെ കൊലപ്പെടുത്തി
International
• 2 days ago
റെയില്‍വേ ട്രാക്കില്‍ മരം വീണു; കാർ തലകീഴായി മറിഞ്ഞു; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി; തോരാമഴ
Kerala
• 2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Kerala
• 2 days ago
സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്ക് മക്കയില്‍ താമസം ഒരുക്കിയാല്‍ കനത്ത പിഴ
Saudi-arabia
• 2 days ago
ജാർഖണ്ഡിൽ തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി
National
• 2 days ago