HOME
DETAILS

വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ കര്‍ശന നടപടികളുമായി പൊലിസ്

  
കെ.ഷിന്റുലാൽ 
May 26, 2025 | 2:56 AM

Police Launch Strict Measures to Eradicate Drug Use Among Students

കോഴിക്കോട്: അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമവശേഷിക്കെ, വിദ്യാർഥികളിലെ ലഹരി ഉപയോഗം പൂർണമായും ഇല്ലാതാക്കാനുള്ള കർശന നടപടികളുമായി പൊലിസ്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് തുടങ്ങി എല്ലാ വിദ്യാലയങ്ങൾക്ക് ചുറ്റും കവചമൊരുക്കിയാണ് പൊലിസ് ലഹരിക്ക് പൂട്ടിടുന്നത്. നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളെ മഫ്തിയിൽ വിന്യസിക്കുന്നതുൾപ്പെടെ  ഇതിനായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് എല്ലാ ജില്ലാപൊലിസ് മേധാവിമാർക്കും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നിർദേശം നൽകി. രക്ഷിതാക്കളുടെ സഹകരണം കൂടി  ഉറപ്പാക്കി വേണം നടപടികളെന്നാണ് ഉത്തരവ്. 

വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, പൊതുകളിസ്ഥലങ്ങൾ എന്നിവയുടെ പരിസരത്തുള്ള സ്ഥാപനങ്ങളിൽ ലഹരിവസ്തുക്കൾ കണ്ടാൽ അവയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും 29,30,31 തിയതികളിൽ സ്‌പെഷൽ ഡ്രൈവ് നടത്തണമെന്നും എ.ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.  

മതിലുചാട്ടക്കാർ വിവരമറിയും   

സ്‌കൂൾ വളപ്പിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനുമുള്ള അനധികൃത മാർഗങ്ങൾ ഉണ്ടോയെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫിസർ നേരിട്ടെത്തി പരിശോധിക്കാനാണ് എ.ഡി.ജി.പി നിർദേശിച്ചിരിക്കുന്നത്. 
ഉപയോഗ ശൂന്യമായ ബാത്ത് റൂമുകളും കെട്ടിടങ്ങളും കൂടാതെ ശ്രദ്ധയിൽപ്പെടാതെ ലഹരിസംഘങ്ങൾക്ക് ഒളിഞ്ഞിരിക്കാൻ പറ്റിയ സ്ഥലങ്ങൾ എന്നിവ സ്‌കൂൾ പരിസരത്തുണ്ടോയെന്ന് എസ്.എച്ച്.ഒമാർ നേരിട്ടുവന്ന് പരിശോധിക്കും. 
 വിദ്യാലയങ്ങളുടെ പരിസരത്ത് കാരണമില്ലാതെ വാഹനങ്ങളിലും മറ്റും വന്നുപോകുന്ന യുവാക്കളും നിരീക്ഷത്തിലാകും.  
സ്‌റ്റേഷൻ പരിധിയിലെ സ്‌കൂളുകളിലെ  യൂനിഫോം മനസിലാക്കി സ്‌കൂൾ സമയത്ത് കറങ്ങി നടക്കുന്നവരെ കണ്ടെത്തി സ്‌കൂൾ അധികാരികളെയും രക്ഷിതാക്കളെയും അറിയിക്കാനും പൊലിസിനോട് നിർദേശിച്ചിട്ടുണ്ട്.

Authorities have announced stringent actions to completely eliminate drug use among students. Police are implementing rigorous measures including increased surveillance, awareness campaigns, and strict legal action against offenders. This initiative aims to protect youth and create safer educational environments. Stay informed about ongoing efforts to combat substance abuse in educational institutions.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു

National
  •  8 days ago
No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  8 days ago
No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  8 days ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  8 days ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  8 days ago
No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  8 days ago
No Image

ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Kerala
  •  8 days ago
No Image

ഗസ്സന്‍ ജനതയെ ഒറ്റിക്കൊടുത്ത കൊടും ഭീകരന്‍, ഒടുവില്‍ സ്വന്തം ഗ്യാങ്ങിന്റെ കൈകളാല്‍ അന്ത്യം; ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത യാസര്‍ അബൂശബാബ്

International
  •  8 days ago