
റെയില്‍വേ ട്രാക്കില്‍ മരം വീണു; കാർ തലകീഴായി മറിഞ്ഞു; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി; തോരാമഴ

എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ നിരവധി അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് റെയില്‍വേ ട്രാക്കില്‍ ഇലക്ട്രിക് ലൈനിലേക്കാണ് മരം വീണത്. മരം നീക്കംചെയ്യുന്നതിനായി അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കളമശ്ശേരി അപ്പോളോ ജംഗ്ഷന് സമീപത്തുള്ള മേല്‍പ്പാലത്തില്‍ ഇന്ന് രാവിലെ 5:15ന് ഒരു കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ കോട്ടയം സ്വദേശിയായ ജയിംസ് എന്നയാള്‍ക്ക് പരുക്കേറ്റു. മുന്നിലെ വാഹനം പെട്ടെന്ന് നിറുത്തിയതിനെ തുടര്‍ന്ന് ജെയിംസ് കാര്‍ വെട്ടിച്ചതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
മൂവാറ്റുപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. വള്ളിക്കട സ്വദേശി 42കാരനായ ജോബിനെയാണ് കാണാതായത്. ഇയാളെ കണ്ടെത്താനായി തെരച്ചില്‍ നടക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കുപ്പം പുഴയിലെ നിരവധി പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പുഴ കരകവിഞ്ഞ് ഒഴുകിയതോടെ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.
വയനാട്ടിലെ മുത്തങ്ങ മന്മഥമൂല റോചില്‍ വെള്ളം കയറി. കല്ലൂര്‍പുഴ കരകവിഞ്ഞാണ് ഈ പ്രദേശത്തേക്ക് വെള്ളം കയറിയത്. മുട്ടില്‍ പഞ്ചായത്തിലെ നാല് സെന്റ് കോളനിയിലെ നിവാസികളെ സുരക്ഷിതമായ പനംകണ്ടി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Torrential rains continue to lash Kerala, causing multiple incidents across the state. A fallen tree disrupted train services on the Thrissur-Guruvayur route, while a car overturned in Kalamassery. In a tragic incident, a man was swept away by floodwaters in Muvattupuzha. Authorities are on high alert as red warnings remain in several districts. Stay updated on rescue operations and weather alerts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഗുരുതരം
Kerala
• a day ago
ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്
Cricket
• a day ago
ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍
Kerala
• a day ago
കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• a day ago
കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു
Kerala
• a day ago
ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന
International
• a day ago
ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി
National
• a day ago
5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ
International
• a day ago
കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ
Cricket
• a day ago
ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം
International
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
Kerala
• 2 days ago
നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ
Kerala
• 2 days ago
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ ഐ സി സി
Kerala
• 2 days ago.png?w=200&q=75)
"ലാലു കുടുംബം എന്നെ ഒരിക്കലും മനുഷ്യനായി പരിഗണിച്ചില്ല" എന്റെ ജീവിതം അവർ ഒരു തമാശയാക്കി മാറ്റി; ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മരുമകൾ
National
• 2 days ago
റൊണാൾഡോ യൂറോപ്പിലെ ആ ക്ലബ്ബിലേക്ക് പോയാൽ മികച്ച പ്രകടനം നടത്തും: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
Football
• 2 days ago
കടക്കെണിയിൽ മുങ്ങിയ പാകിസ്ഥാന് ഐഎംഎഫിന്റെ സഹായം; പിന്നാലെ സൈന്യത്തിനായി ചെലവു വർദ്ധിപ്പിക്കാൻ നീക്കം
International
• 2 days ago
ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ
Cricket
• 2 days ago
മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Kerala
• 2 days ago
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ
Kerala
• 2 days ago