HOME
DETAILS

ചികിത്സാപ്പിഴവ്;  ആരോഗ്യമന്ത്രാലയത്തോട്  യുവതിക്ക് 147,000 ഡോളര്‍ പിഴ നല്‍കാന്‍ ഉത്തരവിട്ട് കുവൈത്ത് കോടതി

  
May 26 2025 | 04:05 AM

Kuwait Court Orders Health Ministry to Pay 147000 in Medical Malpractice Case Involving Young Woman

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാപ്പിഴവ് ഉണ്ടായ സംഭവത്തില്‍ യുവതിക്ക് 45,000 കുവൈത്തി ദീനാര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട കീഴ്‌ക്കോടതി വിധി കുവൈത്ത് അപ്പീല്‍ കോടതി ശരിവച്ചു. അതായത് ഏകദേശം 147,000 അമേരിക്കന്‍ ഡോളര്‍. ആരോഗ്യമന്ത്രാലയത്തോടാണ് യുവതിക്ക് 45,000 കുവൈത്തി ദീനാര്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.

മെഡിക്കല്‍ പിഴവ് മൂലം ആകെ ശാരീരിക ശേഷിയുടെ 20% വൈകല്യം സംഭവിച്ചതിനെ തുടര്‍ന്നാണ് യുവതി സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതി നല്‍കിയത്.

സര്‍ക്കാര്‍ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ മെഡിക്കല്‍, പ്രൊഫഷണല്‍ പിഴവുകള്‍ വരുത്തിയതായി കുവൈത്ത് മെഡിക്കല്‍ ലയബലിറ്റി അതോറിറ്റി കണ്ടെത്തിയിരുന്നു. ഇക്കാര്യം യുവതിയുടെ അഭിഭാഷകന്‍ മിഷാരി അല്‍ മര്‍സൂഖ് കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരിയായ യുവതിക്ക് ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടം ഉണ്ടായതായി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം യുവതിക്ക് ദീര്‍ഘകാലം ആശുപത്രിയില്‍ വസിക്കേണ്ടിവന്നു. കൂടാതെ മരുന്നുകളുടെ ചെലവുകള്‍, ഗര്‍ഭാശയത്തിനുണ്ടായ പ്രശ്‌നങ്ങള്‍ മൂലം വീണ്ടും ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയല്‍ എന്നിവ കൂടി കണക്കിലെടുത്താണ് കോടതി യുവതിക്ക് ഭീമമായ നഷ്ടപരിഹാരം അനുവദിച്ചത്.

A Kuwait court has ruled in favor of a young woman, ordering the Health Ministry to pay $147,000 in compensation for medical malpractice. The case highlights growing concerns over healthcare standards in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  a day ago