HOME
DETAILS

കെഎസ്ഇബിയില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ഇനി പരാതി വേണ്ട; ഈ നമ്പറില്‍ വിളിച്ച് നോക്കൂ

  
Web Desk
May 26 2025 | 06:05 AM

kseb issue new emergency numbers for customers

തിരുവനന്തപുരം: കാലവര്‍ഷം ഇത്തവണ നേരത്തെ എത്തിയതോടെ കേരളത്തില്‍ പലയിടത്തും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴ ശക്തമായതോടെ പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിക്കുകയും, ലൈനുകള്‍ പൊട്ടിവീഴുകയും ചെയതിട്ടുണ്ട്. അതുകൊണ്ട് വലിയ പ്രതിസന്ധിയാണ് വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

മഴ തുടങ്ങിയാല്‍ ഏറ്റവും കൂടുതല്‍ പണി വരുന്ന വിഭാഗമാണ് കെഎസ്ഇബി. മഴയ്ക്ക് മുന്‍പ് തന്നെ ചാഞ്ഞമരങ്ങള്‍ വെട്ടിയൊതുക്കിയും, ലൈനുകള്‍ നവീകരിച്ചും കെഎസ്ഇബി മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. എന്നാലും ദുരന്തങ്ങള്‍ തുടര്‍ കഥയാവുകയാണ്. ഈ സാഹചര്യത്തില്‍ ദിവസവും നൂറ് കണക്കിന് ഫോണ്‍ കോളുകളാണ് കെഎസ്ഇബിക്ക് വരുന്നത്. പലരും പരാതി പറയാന്‍ വിളിച്ചിട്ട് ഫോണ്‍ കണക്ട് ആവുന്നില്ലെന്ന് പരാതിയും പറയുന്നു. 

ഈ സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി പുതിയ നമ്പര്‍ നടപ്പിലാക്കിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇനിമുതല്‍ വൈദ്യതി സംബന്ധമായ അപകടമോ, അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങള്‍ക്ക് 1912 എന്ന നമ്പറിലോ, അല്ലെങ്കില്‍ 9496001912 എന്ന നമ്പറിലോ വിളിച്ചറിയിക്കാനാവും. അതുമല്ലെങ്കില്‍ 9496001912 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കുകയും ചെയ്യാം. 

ഈ നമ്പറുകള്‍ക്ക് പുറമെ 9496010101 എന്ന അടിയന്തര നമ്പറും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ സേവനം ദുരുപയോഗം ചെയ്യരുതെന്നും, എമര്‍ജന്‍സി ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വൈദ്യുതി സംബന്ധമായ പ്രതിസന്ധികള്‍ ആദ്യം അറിയിക്കേണ്ടത് അതത് സെക്ഷന്‍ ഓഫീസുകളിലാണെന്നും മന്ത്രി അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത 

Weather
  •  12 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

Kerala
  •  12 hours ago
No Image

ഈദ് അൽ അദ്ഹ: പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിന അവധി

uae
  •  12 hours ago
No Image

വൈന്‍ കഴിക്കാനും മേശയില്‍ കയറി നിന്ന് ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു; സഹപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി ഹിജാബിട്ട ആദ്യ ആസ്‌ത്രേലിയന്‍ എം.പി  

International
  •  13 hours ago
No Image

എറണാകുളത്ത് യുവതി ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  13 hours ago
No Image

പേരില്‍ ഗദ്ദാഫി, സഊദിയിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല; ലിബിയന്‍ യുവാവിനെ കയറ്റാതെ പറന്ന വിമാനത്തിന് പിന്നീട് സംഭവിച്ചത്

Saudi-arabia
  •  14 hours ago
No Image

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, നാളെ വിലകൂടുമോ കുറയുമോ? 

Business
  •  14 hours ago
No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  15 hours ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  15 hours ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  16 hours ago