HOME
DETAILS

ജാർഖണ്ഡിൽ തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി

  
Web Desk
May 26 2025 | 05:05 AM

Maoist with 5 lakh bounty killed in Jharkhand gunfight

റാഞ്ചി: ജാർഖണ്ഡിലെ ലതേഹർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള വെടിവയ്പ്പിൽ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവിനെ വെടിവച്ചു കൊന്നു. മനീഷ് യാദവ് എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടത്. മൗഹാദന്ദ് പൊലിസ് സ്റ്റേഷന് കീഴിലുള്ള ദൗനയിലെ വനപ്രദേശത്താണ് ഞായറാഴ്ച രാത്രി സുരക്ഷാ സേനയും സി.പി.ഐ (മാവോയിസ്റ്റ്) വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. ഇതേ ഓപ്പറേഷനിൽ മറ്റൊരു മാവോയിസ്റ്റ് പ്രവർത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

" തലയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന മനീഷ് യാദവ് സുരക്ഷാ സേനയുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ടു. മറ്റൊരു മാവോയിസ്റ്റായ കുന്ദൻ ഖേർവാറിനെ അറസ്റ്റ് ചെയ്തു" പലാമു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വൈ.എസ് രമേശ് പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. തലക്ക് പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നക്സലൈറ്റായിരുന്നു പിടിയിലായിരുന്ന കുന്ദൻ ഖേർവാർ.

മാവോവാദികൾ ദൗനയിലെ വനത്തിൽ മറഞ്ഞിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്തുന്ന് രണ്ട് ഓട്ടോമാറ്റിക് റൈഫിളുകൾ കണ്ടെടുത്തതായി പൊലിസ് അറിയിച്ചു.

ജാർഖണ്ഡ് ജൻ മുക്തി പരിഷത്ത് (ജെ.ജെ.എം.പി) ഗ്രൂപ്പിന്റെ തലവനായ പപ്പു ലോഹ്റ ഉൾപ്പെടെ രണ്ട് മാവോയിസ്റ്റുകൾ ജില്ലയിൽ കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ഓപ്പറേഷൻ നടന്നത്. പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നയാളാണ് പപ്പു ലോഹ്റ. 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മറ്റൊരു നക്സൽ നേതാവായ സോണൽ കമാൻഡർ പ്രഭാത് ഗഞ്ച്ഹുവിനെയും ഓപ്പറേഷനിൽ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് നിന്ന് പൊലിസ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. 

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഒരു സി.ആർ.പി.എഫ് ഉദ്യോഗസ്ഥന്റെ കൊലപാതകം ഉൾപ്പെടെ നൂറോളം ക്രിമിനൽ കേസുകളിലെ പിടികിട്ടാപുള്ളിയാണ് പപ്പു ലോഹ്റ. ഇയാൾ ലതേഹാറിൽ നിരവധി ആളുകളെ കൊലപ്പെടുത്തുകയും നിരവധി ആളുകളുടെ ഭൂമി കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജാർഖണ്ഡ് പൊലിസ് ഡയറക്ടർ ജനറൽ അനുരാഗ് ഗുപ്ത ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു

Kerala
  •  19 hours ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  20 hours ago
No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago