ഐ.എസ് ബന്ധം: രണ്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഐ.എസുമായി ബന്ധമുണ്ടെന്നാരോപിച്ച് ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്) രണ്ടുപേരെ അറസ്റ്റ്ചെയ്തു. ഭാവ്നഗര്‍ സ്വദേശികളും സഹോദരങ്ങളുമായ വാസിം റമോദിയ, നയീം റമോദിയ എന്നിവരാണ് അറസ്റ്റിലായത്. ഐ.എസുമായി ബന്ധമാരോപിച്ച് ഗുജറാത്തില്‍ നിന്നുള്ള ആദ്യ അറസ്റ്റാണിത്. സുരേന്ദ്രനഗര്‍ ക്ഷേത്രം ഉള്‍പ്പെടെ ആക്രമിക്കാന്‍ ഇവര്‍ക്കു പദ്ധതിയുണ്ടായിരുന്നതായും ഗുജറാത്ത് എ.ടി.എസ് പറഞ്ഞു. ഇവരുടെ ലാപ്ടോപ്പില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നത് സംബന്ധിച്ച വിവരണം നല്കുന്ന കുറിപ്പുകള്‍ കണ്ടെത്തിയതായും ഇവരില്‍ നിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍, ഗണ്‍ പൗഡര്‍, മുഖംമൂടികള്‍, മൊബൈല്‍ഫോണുകള്‍ എന്നിവയും കണ്ടെടുത്തതായും പൊലിസ് പറഞ്ഞു. രണ്ടുവര്‍ഷത്തോളമായി ഇവര്‍ പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. വിദേശത്തെ ഐ.എസ് പ്രവര്‍ത്തകരുമായി ഇരുവരും ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ വഴി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നുവെന്നും എ.ടി.എസ് ഡപ്യൂട്ടി സൂപ്രണ്ട് കെ.കെ പട്ടേല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."