ആഭാസങ്ങളെ നവോത്ഥാനമായി അവതരിപ്പിക്കരുത്: ഹമീദലി തങ്ങള്‍
ഫൈസാബാദ്: മാലിക് ദീനാര്‍, മഖ്ദൂമുമാര്‍, മമ്പുറം തങ്ങള്‍, ഉമര്‍ഖാസി തുടങ്ങിയ നവോത്ഥാന നേതാക്കളുടെ പാതയാണ് പിന്‍പറ്റേണ്ടതെന്നും പാരമ്പര്യത്തില്‍ നിന്ന് അകന്നുപോവാതെ ഉത്തമ മാതൃകയാവാന്‍ സാധിക്കണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. ജാമിഅ നൂരിയ്യ സമ്മേളനത്തോടനുബന്ധിച്ചുനടന്ന നവോത്ഥാന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
നവോത്ഥാനത്തിന്റെ പേരില്‍ സ്ത്രീകളെ നടുറോട്ടിലിറക്കുന്നത് ആഭാസകരമാണ്. ഇത് സമൂഹത്തില്‍ അരാജകത്വമാണ് സൃഷ്ടിക്കുകയുള്ളൂ. ഇത്തരം ആഭാസങ്ങളെ തിരുത്താന്‍ ഇസ്്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നേറണമെന്നും തങ്ങള്‍ പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദ്, ബഷീര്‍ ഫൈസി ദേശമംഗലം, അഹ്മദ് വാഫി ഫൈസി കക്കാട്, മുതീഉല്‍ ഹഖ് ഫൈസി, അഡ്വ. യു.എ ലത്വീഫ്, പി.കെ ഫിറോസ്, അബ്ദുല്ല മാണിയൂര്‍, ആരിഫ് അഹ്മദ് പാണത്തൂര്‍ സംസാരിച്ചു. ദിവ്യബോധനം നവോത്ഥാനത്തിന്റെ അടിത്തറ, കേരളീയ നവോത്ഥാനം ഹള്‌റമികളുടെ പങ്ക്, നവോത്ഥാനം മതനിരാസമല്ല എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."