അഴുക്കുചാല്‍ ശുചീകരണം ആരംഭിച്ചു
എടപ്പാള്‍: കോളറ ബാക്ടീരിയകളെ കണ്ടെണ്ടത്തിയ കുറ്റിപ്പുറത്തെ പ്രധാന അഴുക്കുചാല്‍ ശുചീകരിച്ചു തുടങ്ങി. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍നിന്നു ഭാരതപ്പുഴയിലേക്കു മാലിന്യം ഒഴുക്കിവിടുന്ന അഴുക്കുചാല്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷമാണ് ശുചീകരിക്കുന്നത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടണ്ടിരിക്കുകയാണ്. പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്നാണ് കാനകള്‍ തുറന്ന് ശുചീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ മാസങ്ങള്‍ നീണ്ടണ്ട കാത്തിരിപ്പിനൊടുവിലാണ് കുറ്റിപ്പുറം പഞ്ചായത്ത് ഈ കാനയുടെ ശുചീകരണം കഴിഞ്ഞ ആഴ്ചയില്‍ ആരംഭിച്ചത്.
23 ലക്ഷം രൂപ ചെലവഴിച്ചാണ് കാനയുടെ ശുചീകരണം നടത്തുന്നത്. ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ഇടുങ്ങിയ ഭാഗത്തെ കാനയുടെ കോണ്‍ക്രീറ്റ് സ്ളാബുകള്‍ പൊട്ടിച്ചാണ് മാലിന്യം കോരുന്നത്.
ടൗണില്‍നിന്നുള്ള സെപ്റ്റിക് ടാങ്ക് മാലിന്യം അടക്കം അടിഞ്ഞുകൂടിയ കാനയില്‍ ഇതരസംസ്ഥാന തൊഴിലാളികളാണു ശുചീകരണം നടത്തുന്നത്. കാനയില്‍ മുട്ടൊപ്പമുള്ള മാലിന്യം കോരിയെടുത്ത് സമീപത്തു കുഴികുത്തി മൂടുകയാണ് ആദ്യം ചെയ്തത്. ഈ കാനകള്‍ക്ക് പുറമെ വേറെയും കാനകള്‍ കുറ്റിപ്പുറത്ത് ശുചീകരിക്കേണ്ടണ്ടതുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."