HOME
DETAILS

വീര്‍പ്പിച്ചു നടക്കരുത്, പൊട്ടിപ്പോകും

  
backup
January 12 2019 | 22:01 PM

ulkazcha-10-01-2019

 


നാലു മീറ്റര്‍ ഉയരമുള്ള തുരങ്കം കടന്നുവേണം യാത്ര മുന്നോട്ടുപോകാന്‍. ബസിന്റെ ഉയരവും ഏറെക്കുറെ നാലു മീറ്റര്‍ തന്നെ. എന്നാലും ഡ്രൈവര്‍ അതിവിദഗ്ധനാണ്. പരുക്കുകളൊന്നും വരുത്താതെ അതിസാഹസികമായി അദ്ദേഹം അതിലൂടെ ഡ്രൈവ് ചെയ്യും. പക്ഷെ, ഇത്തവണ കുടുങ്ങി.. തുരങ്കമധ്യത്തിലെത്തിയപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത അവസ്ഥ. അദ്ദേഹം തന്നാലാകുന്നതെല്ലാം ചെയ്തുനോക്കിയെങ്കിലും ഫലപ്പെട്ടില്ല.
യാത്രക്കാരിലൊരാള്‍ കുപിതനായി ഡ്രൈവറോട് പറഞ്ഞു: ''ഈ ബസുമായി നിങ്ങളല്ലാതെ ഇതിലൂടെ പോകുമോ...''
ഡ്രൈവര്‍ പറഞ്ഞു: ''ഈ ബസുമായി വര്‍ഷത്തിലും ഇതിലൂടെ യാത്ര ചെയ്യുന്നയാളാണു ഞാന്‍. പക്ഷെ, ഇപ്പോള്‍ എന്താണു സംഭവിച്ചതെന്നറിയില്ല..''
അപ്പോള്‍ വേറൊരു യാത്രക്കാരന്‍ പറഞ്ഞു: ''അടുത്ത ദിവസം ഇവിടെ റോഡ് പണി നടന്നിരുന്നു. അതിനുശേഷം റോഡിന് അല്‍പം ഉയരം കൂടിയിട്ടുണ്ടാകും..''
''അതേയതെ.. അതു തന്നെയാണു സംഭവിച്ചത്.'' മറ്റൊരു യാത്രക്കാരന്‍.
പറഞ്ഞിട്ടെന്ത്..? ഇനി പരിഹാരത്തിനുള്ള വഴിയാണല്ലോ നോക്കേണ്ടത്. ഒന്നുകില്‍ റോഡിന്റെ ഉയരം കുറയ്ക്കണം.. അല്ലെങ്കില്‍ ബസിന്റെ ഉയരം കുറയ്ക്കണം.. അതുമല്ലെങ്കില്‍ തുരങ്കത്തിന്റെ ഉയരം കൂട്ടണം.. ഇതു മൂന്നും നടക്കാന്‍ പോകുന്ന കാര്യമല്ല.
ചിലരുടെ അഭിപ്രായം മാനിച്ചു വേറെ വാഹനങ്ങള്‍ കൊണ്ടുവന്നു കയറുകെട്ടി വലിച്ചുനോക്കി. പക്ഷെ, ബസ് നിന്നിടത്തുതന്നെ. ഓരോ തവണയും കയറു പൊട്ടിയെന്നല്ലാതെ കാര്യം നടന്നില്ല.
എല്ലാവരും ഇനിയെന്ത് എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് സ്‌കൂളിലേക്കു പോവുകയായിരുന്ന ഒരു വിദ്യാര്‍ഥി അവിടെയെത്തിയത്. സ്ഥിതിഗതികളറിഞ്ഞ അവന്‍ ഡ്രൈവറോട് പറഞ്ഞു: ''പരിഹാരം എന്റെ പക്കലുണ്ട്..''
കുട്ടികളുടെ അഭിപ്രായങ്ങളൊന്നും ഇത്തരം സാഹചര്യങ്ങളില്‍ പരിഗണിക്കപ്പെടാറില്ല. അവര്‍ക്കു ചെവികൊടുക്കുക പോലും ചെയ്യാറില്ല. ഗതികെട്ട സ്ഥിതിക്ക് ഡ്രൈവര്‍ ചോദിച്ചു: ''എന്താണു നിന്റെ പരിഹാരം?''
അവന്‍ പറഞ്ഞു: ''ഇന്നലെ എന്റെ അധ്യാപകന്‍ എനിക്കു പഠിപ്പിച്ചുതന്ന ഒരു പാഠമുണ്ട്.''
അവന്‍ വിശദീകരിച്ചു: ''മനുഷ്യന്‍ അവന്റെ അകത്തുള്ള അഹംഭാവത്തെയും അഹങ്കാരത്തെയും നീക്കംചെയ്താല്‍ അവന്റെ വലിപ്പത്തരം കുറയുകയും തന്റെ ശരിയായ പ്രകൃതത്തിലേക്കു തിരിച്ചുവരികയും ചെയ്യും.. മാത്രമല്ല, ഐഹികതയുടെ സങ്കീര്‍ണതകളില്‍നിന്നും ഊരാ കുടുക്കുകളില്‍നിന്നും വളരെ വേഗം അവനു മോചനം നേടാനാവുകയും ചെയ്യും.. ഈ പാഠം ഇവിടെ പ്രായോഗികമാക്കിയാല്‍ ബസിനോ തുരങ്കത്തിനോ റോഡിനോ യാതൊരു പരുക്കുമില്ലാതെ രക്ഷ നേടാമെന്നാണ് എന്റെ വിശ്വാസം...''
വിദ്യാര്‍ഥിയുടെ വാക്കുകള്‍ കേട്ട ഡ്രൈവര്‍ക്കു ചിരി പൊട്ടി. അദ്ദേഹം പറഞ്ഞു: ''ഇവിടത്തെ പ്രശ്‌നം അഹങ്കാരമോ അഹംഭാവമോ അല്ല. തുരങ്കത്തില്‍ ബസ് കുടുങ്ങിയിട്ടുണ്ട്. മുന്നോട്ടെടുക്കാനും പിന്നോട്ടെടുക്കാനും വയ്യാത്ത സ്ഥിതിയാണിപ്പോള്‍.. എങ്ങനെയെങ്കിലും ഇതിനെ മറുഭാഗത്തെത്തിക്കണം.. അതിനെന്താണു വഴി എന്നാണ് അറിയേണ്ടത്..''
''ഞാന്‍ പറഞ്ഞതുതന്നെ വഴി..'' വിദ്യാര്‍ഥി തറപ്പിച്ചു പറഞ്ഞു.

''എങ്കില്‍ അതു നീ തെളിയിച്ചു കാണിക്ക്..''
അവന്‍ പറഞ്ഞു: ''നിങ്ങള്‍ ബസിന്റെ ടയറുകളില്‍നിന്ന് കാറ്റൊഴിക്കുക. കാറ്റൊഴിച്ചാല്‍ ബസ് അല്‍പം താഴ്ന്നുനില്‍ക്കും.. പിന്നീട് എല്ലാവരും ഒന്നിച്ചു തള്ളി പുറത്തേക്കെടുക്കുക. പുറത്തെത്തിയാല്‍ വീണ്ടും കാറ്റു നിറയ്ക്കുകയും ചെയ്യുക..!''
ഡ്രൈവര്‍ക്കു തല നേരെയായി. അതുവരെ വിദ്യാര്‍ഥിയെ പരിഹസിച്ച അദ്ദേഹത്തിന് ഈ വാക്കു കേട്ടതോടെ പുതിയ നിധി കിട്ടിയ പ്രതീതി... ഉടന്‍ വിദ്യ പരീക്ഷിച്ചു. അത്ഭുതമെന്നു പറയട്ടെ.. പരുക്കുകളേതുമില്ലാതെ തുരങ്കമധ്യത്തില്‍നിന്ന് ബസ് പുറത്തെത്തിക്കാന്‍ കഴിഞ്ഞു.

അവനവനിസത്തിന്റെ വക്താക്കളെ ശ്രദ്ധിച്ചിട്ടില്ലേ.. ലോകത്ത് അവര്‍ ആരെയെങ്കിലും അംഗീകരിക്കുമെങ്കില്‍ അത് അവര്‍ക്കുള്ളിലെ 'ഞാനി'നെ മാത്രമായിരിക്കും. വാ തുറന്നാല്‍ 'ഞാന്‍', 'ഞാന്‍' എന്ന വര്‍ത്തമാനങ്ങള്‍ മാത്രമേ വരികയുള്ളൂ. എവിടെയും താനെന്തൊക്കെയോ ആണെന്ന മട്ടില്‍ വീര്‍പ്പിച്ചല്ലാതെ നടക്കില്ല. അഹങ്കാരത്തിനു കൈയും കാലും വച്ച രൂപങ്ങള്‍. അത്തരക്കാര്‍ക്കു പലരെയും അംഗീകരിക്കാന്‍ പ്രയാസമാണ്.

താഴ്ന്നുനില്‍ക്കുന്ന പതിവില്ലാത്തതിനാല്‍ താഴേക്കിടയിലേക്ക് ഇറങ്ങിവരാന്‍ അവരെ കിട്ടില്ല. അവര്‍ക്കുള്ള ഏക ചികിത്സ അകത്തു വീര്‍പ്പിച്ചുവച്ച കാറ്റൊഴിക്കല്‍ മാത്രമാണ്. സാധാ നിലയിലേക്കു തിരിച്ചുവരിക. അങ്ങനെയാകുമ്പോള്‍ എവിടെയും പോകാം. ഏതു സാഹചര്യത്തെയും തരണം ചെയ്യാം. 'സ്റ്റാറ്റസി'നു യോജിക്കാത്തിടത്തെത്തിയാലും കുടുങ്ങില്ല. വീര്‍പ്പിച്ചുനടക്കുന്നവര്‍ ചെറിയ അസൗകര്യങ്ങളിലും കുടുങ്ങിപ്പോകുമെന്നുറപ്പ്.

വിനയം; അതാണു വേണ്ടത്. തനി മനുഷ്യനായി നിന്നാല്‍ രക്ഷപ്പെടാം. വീര്‍പ്പിച്ചുനടക്കുന്നവര്‍ക്കു നിന്നിടത്തുതന്നെ നില്‍ക്കാനേ വിധിയുണ്ടാകൂ. മുന്നോട്ടുപോകാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago


No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago