HOME
DETAILS

സംസ്ഥാന ബാംബൂ കോര്‍പറേഷന്റെ കൂടപ്പുഴയിലെ സബ് ഡിപ്പോ ഇനിയും തുറന്നില്ല

  
backup
January 12 2019 | 22:01 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ac%e0%b4%be%e0%b4%82%e0%b4%ac%e0%b5%82-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8

ചാലക്കുടി: സംസ്ഥാന ബാംബൂ കോര്‍പറേഷന്റെ കൂടപ്പുഴയിലെ സബ് ഡിപ്പോ തുറന്നു കൊടുക്കാത്തതിനെ തുടര്‍ന്ന് പരമ്പരാഗത ഈറ്റ നെയ്ത്തുത്തൊഴിലാളികള്‍ ദുരതത്തില്‍. 2018 ജൂലൈ മാസത്തില്‍ അടച്ചുപൂട്ടിയ സബ് ഡിപ്പോയാണ് ഇനിയും തുറന്നു കൊടുക്കാതെ അടഞ്ഞു കിടക്കുന്നത്. 30 വര്‍ഷക്കാലത്തോളമായി കൂടപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന സബ്ബ് ഡിപ്പോ അകാരണമായാണ് അടച്ചുപൂട്ടിയത്. ജീവനക്കാരില്ലെന്ന കാരണം നിരത്തിയാണ് ബന്ധപ്പെട്ടവര്‍ ഡിപ്പോക്കു താഴിട്ടത്. തുടങ്ങിയകാലം മുതലെ മുടക്ക് ദിവസങ്ങളൊഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ഡിപ്പോ 2017 ഡിസംബര്‍ മാസം മുതല്‍ പ്രവര്‍ത്തനം ആഴ്ചയില്‍ മൂന്നു ദിവസമാക്കി വെട്ടിചുരുക്കി. ഇവിടെ ജോലി നോക്കിയിരുന്ന ജീവനക്കാര്‍ പലരും പെന്‍ഷന്‍ പറ്റി പിരിഞ്ഞു പോയതിനാലാണ് പ്രവര്‍ത്തനദിനങ്ങള്‍ വെട്ടികുറക്കാന്‍ കാരണമായത്.
2018ല്‍ ഡിപ്പോയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനും പെന്‍ഷനായതോടെ അധികൃതര്‍ ഡിപ്പോ പൂട്ടിയിടുകയായിരുന്നു. പുതിയ ജീവനക്കാരെ നിയമിക്കാതെ അടച്ചുപൂട്ടിയ നടപടിക്കെതിരേ നിരവധി പ്രക്ഷോഭസമരപരിപാടികള്‍ നടന്നെങ്കിലും ഡിപ്പോ തുറക്കുന്നതിനു വേണ്ട ഒരു അനുകൂല നടപടിയും കോര്‍പറേഷന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. പരമ്പരാഗത തൊഴിലാളികള്‍ക്കു മിനിമം നിരക്കില്‍ ഈറ്റ വിതരണം ചെയ്തിരുന്ന കേന്ദ്രം അടച്ചുപൂട്ടിയതോടെ ഈ മേഖലയില്‍ ഉപജീവനം നടത്തി വന്നിരുന്ന നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലായി.
ബാംബൂ കോര്‍പറേഷന്‍ രൂപീകരിക്കുന്ന സമയത്ത് വ്യവസായ ആവശ്യത്തിനു പുറമെ തൊഴിലാളികള്‍ക്ക് നിത്യേനയുള്ള ആവശ്യത്തിന് ഈറ്റ വിതരണം ചെയ്യുമെന്ന് ഉറപ്പു നല്‍കിയിരുന്നു. വനംവകുപ്പ് സൗജന്യമായാണ് പരമ്പരാഗത നെയ്ത്തുകാര്‍ക്കാവശ്യമായ ഈറ്റ കോര്‍പറേഷനു നല്‍കിയിരുന്നത്.
സ്വകാര്യ കുത്തകകളില്‍ നിന്നും പരമ്പരാഗത പട്ടികജാതി വിഭാഗത്തില്‍പെട്ട നെയ്ത്തുകാരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈറ്റ വിതരണം കേന്ദ്രം ആരംഭിച്ചത്. കോര്‍പറേഷന്‍ രൂപീകരിക്കുന്നതിനു മുന്‍പ് വനത്തില്‍ നിന്നും ആവശ്യാനുസരണം അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ നെയ്ത്തുകാര്‍ക്ക് അനുവാദം ഉണ്ടായിരുന്നു. ഇതിന് ബന്ധപ്പെട്ട വനം റെയ്ഞ്ച് ഓഫിസര്‍ പാസും നല്‍കി പോന്നിരുന്നു. ഇക്കാലയളവില്‍ തന്നെ വനംവകുപ്പില്‍ നിന്നും സ്വകാര്യ ഉടമകള്‍ ഈറ്റ ലേലം ചെയ്‌തെടുത്ത് വനത്തില്‍ നിന്നും വെട്ടിയെടുത്ത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു.
ഇവരുടെ ചൂഷണം കൊണ്ടു പൊറുതി മുട്ടിയ ഈറ്റ തൊഴിലാളികള്‍ സാംബവ മഹാസഭയുടെ നേതൃത്വത്തില്‍ നടത്തിയ മാസങ്ങളോളം നീണ്ടുനിന്ന സമരത്തിനൊടുവിലാണ് കോര്‍പറേഷന്‍ രൂപീകരിച്ചത്. സദുദ്ദേശത്തോടെ ആരംഭിച്ച കോര്‍പറേഷന്‍ ഇപ്പോള്‍ രാഷ്ട്രീയക്കാരുടെ ഇടത്താവളമായി മാറിയെന്നു തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്‍പറേഷനിലേക്ക് ഷോളയാര്‍, വാഴച്ചാല്‍, മലയാറ്റൂര്‍, പറമ്പിക്കുളം തുടങ്ങിയ ഫോറസ്റ്റ് ഡിവിഷനുകളില്‍ നിന്നുമാണ് കൂടുതലായും ഈറ്റ എത്തുന്നത്. ഈ മേഖലകളില്‍ ആയിരക്കണക്കിന് ഈറ്റ തൊഴിലാളി കുടുംബങ്ങളുമുണ്ട്. വിവിധ ഗൃഹോകരണങ്ങള്‍, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, പഴംപച്ചക്കറി തുടങ്ങിയവ കയറ്റി അയക്കാന്‍ ആവശ്യമായ പാഴ്‌സല്‍ കൂടകള്‍ തുടങ്ങി വ്യത്യസ്ഥമായ ഉപകരണങ്ങള്‍ നിര്‍മിച്ചാണ് ഈ മേഖലയിലെ നെയ്ത്തുകാര്‍ ഉപജീവനം നടത്തിയിരുന്നത്.
എന്നാല്‍ ഈറ്റ ലഭ്യമല്ലാതെ വന്നതോടെ ഇവരുടെ ഉപജീവന മാര്‍ഗം തന്നെ ഇല്ലാതായി. കൂടപ്പുഴയിലെ സബ്ബ് ഡിപ്പോ നിര്‍ത്തലാക്കിയത് തൃശൂര്‍ ജില്ലയുടെ വടക്കെ അറ്റത്തുള്ള നെയ്ത്തുതൊഴിലാളികളെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നത്. എളനാട്, ചേലക്കര, പഴയന്നൂര്‍, ദേശമംഗലം, ഗുരുവായൂര്‍, മണലൂര്‍, എരുമപ്പെട്ടി, കുന്ദംകുളം, വടക്കാഞ്ചേരി, ആളൂര്‍, കാറളം, കാട്ടൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി, കല്ലേറ്റുംകര, ഇരിങ്ങാലക്കുട തുടങ്ങിയിടങ്ങളിലുള്ളവര്‍ ഈറ്റക്കായി കൂടപ്പുഴ ഡിപ്പോയെയാണ് ആശ്രിയിച്ചിരുന്നത്.
ഇവിടത്തെ സബ് ഡിപ്പോ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് അങ്കമാലിയിലുള്ള ബാംബൂ കോര്‍പറേഷനെ ആശ്രയിക്കേണ്ട ഗതാകേടാണിപ്പോള്‍.
അങ്കമാലിയില്‍ നിന്നും ഇരിങ്ങാലക്കുട ഭാഗത്തുള്ളവര്‍ക്ക് ഒരു കെട്ട് ഈറ്റ വാങ്ങികൊണ്ടു വരണമെങ്കില്‍ വണ്ടിക്കൂലിയടക്കം ആയിരം രൂപയില്‍ കൂടുതലാകും. കൂടപ്പുഴ സബ് ഡിപ്പോയില്‍ നിന്നും ഇത് വാങ്ങി കൊണ്ടുപോകാന്‍ ഇതിന്റെ നേര്‍പകുതി രൂപ മാത്രം മതിയായിരുന്നൂ.
ജില്ലയിലെ ഈറ്റ ക്ഷാമം പരിഹരിക്കാന്‍ ബാംബൂ കോര്‍പറേഷന്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ ശങ്കര്‍ദാസ് കുറ്റപ്പെടുത്തി.
കൂടപ്പുഴയിലെ സബ് ഡിപ്പോ തുറക്കാന്‍ ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഒരുക്കത്തിലാണ് നെയ്ത്തുതൊഴിലാളി സംഘടനകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മര്‍ദ്ദനത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നു, തലച്ചോറില്‍ ക്ഷതം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യം; 33 പാർക്കുകൾ കൂടി തുറന്ന് അബൂദബി

uae
  •  2 days ago
No Image

ഷാർജയിലേക്ക് ട്രിപ്പ് പോകുന്നവരാണോ; നിങ്ങളുടെ യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇതാ മികച്ച 10 ഇടങ്ങൾ

uae
  •  2 days ago
No Image

ബദരിനാഥിലെ ഹിമപാതം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  2 days ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തില്‍ കൂടിയത് 6 രൂപ

National
  •  2 days ago
No Image

റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തം; 380 ഉദ്യോഗസ്‌ഥരെ നിയമിച്ച് ഷാർജ

uae
  •  2 days ago
No Image

'എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ടുതരണം', അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ഥിയുടെ ശബ്ദസന്ദേശം

Kerala
  •  2 days ago
No Image

20 മണിക്കൂര്‍ വരെ നോമ്പ് നീണ്ടുനില്‍ക്കുന്ന രാജ്യങ്ങളും ഉണ്ട്; അറിയാം ഓരോ രാജ്യത്തെയും നോമ്പ് സമയം

uae
  •  2 days ago
No Image

കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം

Kerala
  •  2 days ago