HOME
DETAILS

സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം

  
March 01, 2025 | 2:58 AM

Kerala is going digital with vehicle documents from today March 1

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിന് ശേഷം, സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ രേഖകളും (ആർ.സി.) ഇന്നു മുതൽ ഡിജിറ്റലായിരിക്കും. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ പാകത്തിൽ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മൊബൈൽ ആപ്പുകളായ ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിലും ആർ.സി യുടെ ഡിജിറ്റൽ പകർപ്പ് ലഭ്യമാകും.

അച്ചടി തടസ്സപ്പെട്ടതിനാൽ, കുടിശ്ശികയുള്ള 10 ലക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇന്നു മുതൽ ഡിജിറ്റലായി നൽകാൻ തീരുമാനിച്ചു. കാർഡിനുള്ള തുക ഈടാക്കിയിട്ടുണ്ട്, അതിനാൽ അച്ചടി പുനരാരംഭിക്കുമ്പോൾ ഇവ വിതരണം ചെയ്യും. കാക്കനാട്ടിലെ അച്ചടികേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അച്ചടിക്കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതിന്റെ ഫലമായാണ് കാർഡ് വിതരണം തടസ്സപ്പെട്ടത്.

കുടിശികയുള്ള 10 കോടി രൂപയോളം നൽകാത്തതിനാൽ അച്ചടി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാർഡ് വിതരണം പൂർണമായും ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാനുള്ള സർക്കാർ തീരുമാനം.

അതേസമയം, അച്ചടിച്ചെലവ് ഇല്ലാതാകുന്നതിന്റെ സാമ്പത്തിക നേട്ടം വാഹന ഉടമക്ക് ലഭിക്കില്ല. ഫീസ് ഇനത്തിൽ സർക്കാരിന്റെ വരുമാനം കുറയുന്നത് ഒഴിവാക്കാൻ സർവിസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിലും ഈ രീതി സ്വീകരിച്ചിരുന്നു. പുതിയ സംവിധാനത്തിലേക്കു മാറുമ്പോൾ സർക്കാരിനു വരുമാന നഷ്ടം ഉണ്ടാകരുതെന്നുള്ള ധനവകുപ്പിന്റെ കർശന നിലപാടിന്റെ ഫലമായാണ് ഇത്.

ഡിജിറ്റൽ സംവിധാനത്തിലൂടെ വാഹന ഉടമകളെ ഏറെ വലച്ച ഒരു പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. ആർ.സി. അച്ചടിക്കാതെ അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മറ്റ് സേവനങ്ങൾക്ക് അപേക്ഷിക്കാനും കഴിയില്ല. ഉടമസ്ഥാവകാശം മാറാൻ കഴിയാത്തത് സെക്കൻഡ് ഹാൻഡ് കാർ വിപണിയെയും സാരമായി ബാധിച്ചിരുന്നു.

Kerala is going digital with vehicle documents from today, March 1. Vehicle owners can now access digital RCs, and download copies from platforms like DigiLocker, mParivahan, and the transport department's website



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  3 days ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  3 days ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  3 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  3 days ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  3 days ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  3 days ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  3 days ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 days ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  3 days ago