HOME
DETAILS

സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില്‍ മക്ക, മദീന പള്ളികളില്‍ വളണ്ടിയര്‍മാരാവാം; പ്രവാസികള്‍ക്കും അവസരം

  
March 01, 2025 | 4:02 AM

Saudi Arabia Seeks Volunteers to Serve at Grand Mosques During Ramadan

റിയാദ്: മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിൻ്റെയും മദീനയിലെ പ്രവാചക പള്ളിയുടെയും സേവനത്തിനായി വളണ്ടിയര്‍മാരാവാന്‍ ഇപ്പോൾ അവസരം. രണ്ട് പള്ളികളുടെയും സംരക്ഷണ ചുമതലയുള്ള ജനറല്‍ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ ക്ഷണിച്ചു. വിശുദ്ധ റമദാന്‍ മാസത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ വളണ്ടിയര്‍മാരായി പ്രവർത്തിക്കാൻ അവസരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

റമദാനില്‍ ഇരുപള്ളികളിലും വലിയ തിരക്കുണ്ടാകാറുണ്ട് ഇത് പരിഗണിച്ചാണ് വളണ്ടിയര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഉംറ തീര്‍ഥാടനത്തിനും അഞ്ച് നേരത്തേ നിസ്‌ക്കാരത്തിനും റമദാനില്‍ പ്രത്യേകമായുള്ള തറാവീഹ് പ്രാര്‍ഥനക്കുമായി ലോകത്തിൻ്റെ നാനാഭാഗങ്ങളില്‍ നിന്നായി ജനലക്ഷങ്ങളാണ് ഇവിടെ എത്തുന്നത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ വളണ്ടിയര്‍മാരുടെ സേവനം ഏറെ സഹായിക്കും.

മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ പള്ളികളിലും തീര്‍ത്ഥാടകര്‍ക്കും ആരാധകര്‍ക്കും സേവനം നല്‍കുന്നതിനായാണ് സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കുന്നത്. വിശുദ്ധ റമദാനില്‍ ഉംറ തീര്‍ഥാടനത്തിനും പ്രാര്‍ഥനകള്‍ക്കുമായി എത്തിച്ചേരുന്ന വിശ്വാസികളെ സഹായിക്കാുന്നതിനുള്ള അവസരം ഇതിലൂടെ വളണ്ടിയര്‍മാര്‍ക്ക് ലഭിക്കും. വിശ്വാസികള്‍ക്ക് നോമ്പ് തുറക്കുന്നതിനായുള്ള ഇഫ്ത്താര്‍ വിരുന്ന് ഒരുക്കുക, അവര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളിലും സന്നദ്ധ പ്രവര്‍ത്തികരുടെ സേവനം ഉപയോഗിക്കും.

കൂടാതെ, സാമൂഹിക സേവനങ്ങള്‍, ബോധവല്‍ക്കരണ കാമ്പെയ്നുകള്‍, ആരോഗ്യ സംരക്ഷണം, ജനക്കൂട്ട നിയന്ത്രണം തുടങ്ങി വിവിധ മേഖലകളെ ഉള്‍ക്കൊള്ളുന്ന സമഗ്രമായ വളണ്ടിയര്‍ പരിപാടികള്‍ വികസിപ്പിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. വളണ്ടിയര്‍മാര്‍ക്ക് ഈ അവസരങ്ങള്‍ ലഭ്യമാണ്. കൂടാതെ, വളണ്ടിയർമാരുടെ സേവനങ്ങള്‍ ഗ്രാന്‍ഡ് മോസ്‌കിലും പ്രവാചക പള്ളിയിലും എത്തിച്ചേരുന്ന വിശ്വാസികളുടെ സന്ദര്‍ശന അനുഭവം മെച്ചപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുമെന്നും ജനറല്‍ അതോറിറ്റി വ്യക്തമാക്കി.

 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ സംഘടനകള്‍, സ്വകാര്യ എന്‍ഡോവ്മെൻ്റുകള്‍, ലൈസന്‍സുള്ള വളണ്ടിയര്‍ ടീമുകള്‍ എന്നിങ്ങനെ ദേശീയ വളണ്ടിയര്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആർക്കും സേവന പദ്ധതിയിലേക്ക് അപേക്ഷിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

The General Authority for the Affairs of the Grand Mosque and the Prophet's Mosque is calling for volunteers to serve at the two holy sites during Ramadan, offering opportunities for both men and women to contribute.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  6 days ago
No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  6 days ago
No Image

45 ഡിഗ്രി ചൂടിലും ആവി പറക്കുന്ന 'കറക്ക്'; വേനലിലും യുഎഇക്കാർക്ക് ചായയോടുള്ള പ്രിയത്തിന് പിന്നിലെന്ത്? ശാസ്ത്രവും വിദഗ്ദ്ധരും പറയുന്നത്

uae
  •  6 days ago
No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  6 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  6 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  6 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  6 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  6 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  6 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  6 days ago