നാളികേര മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യം: മന്ത്രി സുനില്‍ കുമാര്‍
കരുളായി: കേര നാടായ കേരളത്തെ നാളികേര മേഖലയില്‍ സ്വയം പര്യാപതമാക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കരുളായിയില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇരുന്നൂറ് ഹെക്ടറിലധികം സ്ഥലത്ത് തെങ്ങ് കൃഷിയിയുള്ള പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ര@് പഞ്ചായത്താണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. മൂന്ന് വര്‍ഷം കാലവധിയുള്ള പദ്ധതിക്ക് ഒരു കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. തെങ്ങ് കൃഷി പരിപോഷിപിക്കുന്നതോടൊപ്പം ഇടവിള കൃഷിയും നാളികേര അനുബന്ധ മറ്റ് ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കും. 2028 ഓടുക്കൂടി കേര മേഖലയിലെ സമ്പൂര്‍ണ വികസനമാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം. സത്യദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സെറീന മുഹമ്മദാലി, വൈസ് പ്രസിഡന്റ് കെ. ഷെരീഫ, പി. സുനീര്‍, കെ. മനോജ്, മിനി, ഫാത്തിമ സലീം, കൃഷി ഓഫിസര്‍ കെ.വി ശ്രീജ, രഘുദീപന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."