HOME
DETAILS
MAL
മൂന്ന് റോഡുകള്‍ക്ക് കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 47 കോടി അനുവദിച്ചതായി എം.പി
backup
January 12 2019 | 23:01 PM
ആലപ്പുഴ : പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്ക് കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും പുന:നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചതായി കെ സി വേണുഗോപാല്‍ എം പി അറിയിച്ചു. ത്രിവേണി ജങ്ഷന്‍-ഗുരുമന്ദിരം-കുതിരപ്പന്തി -ഗലീലിയോ-പനച്ചമൂട് -പറവൂര്‍ ലൈബ്രറി -പക്കി ജങ്ഷന്‍ വഴി പഴവീട് വരെയുള്ള 14 കിലോമീറ്റര്‍ റോഡിനു 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മാരാരിക്കുളം പഞ്ചായത്ത് ഓഫിസ്-പനക്കുന്നം-ചെറുവശ്ശേരില്‍-ജനക്ഷേമം -ബീച്ച്-ചേന്നവേലി-തിരുവിഴ ക്ഷേത്രം വരെയുള്ള 16 കിലോമീറ്റര്‍ റോഡിനു 20 കോടിയും മാത്തൂര്‍ ചിറ-പുന്നപ്ര റെയില്‍വേ സ്റ്റേഷന്‍-വണ്ടാനം വളഞ്ഞവഴി-പഴയനടക്കാവ് -കാക്കാഴം ജംഗ്ഷന്‍ വരെയുള്ള 11 കിലോമീറ്റര്‍ റോഡിനു 12 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. 2018 -19 വര്‍ഷത്തേക്കുള്ള തുകയാണ് അനുവദിച്ചിരിക്കുന്നതെന്നും എം പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."