കാലപ്പഴക്കമായാലും ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നു യാത്രക്കാരുടെ ജീവന് പുല്ലുവില
കുട്ടനാട്: വേമ്പനാട്ട് കായലിന്റ് ഓളപ്പരപ്പില്‍ സര്‍വീസ് നടത്തുന്ന പകുതിയിലേറെ ഹൗസ് ബോട്ടുകളും കാലപ്പഴക്കമായവ. പുതിയ ഹൗസ് ബോട്ടാണെങ്കില്‍ അഞ്ച് വര്‍ഷമാകുമ്പോള്‍ പരിശോധിക്കണമെന്നും അല്ലാത്തവ മൂന്ന് വര്‍ഷം കൂടുമ്പോള്‍ തുറമുഖ വകുപ്പിന്റ കാലപ്പഴക്ക പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശം.എന്നാല്‍ ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. നിലവില്‍ ആയിരത്തിയിരുന്നൂര്‍ ലൈസന്‍സുള്ള ഹൗസ് ബോട്ടുകളാണുള്ളത്.
കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ ലൈസന്‍സില്ലാത്ത ബോട്ടുകളും സര്‍വീസ് നടത്തുന്നുണ്ട്. ലൈസന്‍സുള്ള പകുതിയോളം ബോട്ടുകള്‍ കാലപ്പഴക്കമായവയാണ്.
കെട്ടുവള്ളത്തിന്റ് പഴക്കം ചെന്നപലക, തകരാറിലായ മേല്‍ക്കൂരകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നത്.കേരളാ ഇന്‍ലാന്‍ഡ് വെസല്‍ റൂള്‍ ലൈസന്‍സും, മലിനീകരണ നിയന്ത്രണ സട്ടിഫിക്കറ്റുമില്ലാത്ത ഇത്തരം പഴക്കം ചെന്ന ബോട്ടുകള്‍ എണ്ണത്തില്‍ കൂടിയിട്ടും നടപടിയെടുക്കേണ്ടവര്‍ ഇതൊന്നും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. ചുരുക്കത്തില്‍ പുതിയ ഹൗസ് ബോട്ടുകള്‍ മാത്രമാണ് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്താത്തത്.
തുറമുഖ വകുപ്പാണ് ഹൗസ് ബോട്ടുകളാണ് കാലപ്പഴക്കം നിശ്ചയിച്ച് സട്ടിഫിക്കറ്റ് നല്‍കേണ്ടത് വകുപ്പിന്റ് പ്രവര്‍ത്തനങ്ങള്‍ വഴിപാടാകുന്നതാണ് അപകടം വിളിച്ചു വരുത്തുന്ന ഹൗസ് ബോട്ടുകള്‍ സര്‍വ്വീസ് നടത്താന്‍ കാരണം.കായല്‍പ്രദേശങ്ങളിലും, ആറുകളിലും തെങ്ങുംകുറ്റികളും, കോണ്‍ക്രീറ്റ് തൂണുകളും പല ഭാഗങ്ങളിലുമുണ്ട്.
ഇതൊക്കെ കൃത്യമായി അറിയാത്തവര്‍ ഹൗസ് ബോട്ടിന്റ് സാരഥിയാവുകയും ചെയ്യുന്നതോടെ വലിയ അപകടങ്ങള്‍ക്കാണ് സാധ്യത തെളിയുന്നത്.കഴിഞ്ഞ ദിവസവും ചേന്നംകരിയില്‍ കുറ്റിയിലിടിച്ച് ഹൗസ് ബോട്ട് മുങ്ങിയിരുന്നു. ഹൗസ് ബോട്ട് യാത്രയിലായിരുന്ന അര്‍ജ്ജന്റീന സ്വദേശികള്‍ കരക്കിറക്കിയിരുന്നതിനാലും, ഹൗസ് ബോട്ട് മുങ്ങിയത് കരയോട് ചേര്‍ന്ന പ്രദേശമായതിനാലുമാണ് ദുരന്തം ഒഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."