വീയപുരം പുത്തന്‍ ചുണ്ടന്‍ നീരണിഞ്ഞു
ഹരിപ്പാട്: പ്രതീക്ഷയുടെ ചിറകിലേറി വഞ്ചിപ്പാട്ടിന്റെ താളത്തിമര്‍പ്പില്‍ പമ്പയുടെ ഇരുകരകളിലും തിങ്ങി നിറഞ്ഞ നൂറു കണക്കിന് ജലോത്സവ പ്രേമികളുടെ സാന്നിധ്യത്തില്‍ വീയപുരം പുത്തന്‍ ചുണ്ടന്‍ നീരണിഞ്ഞു. മന്ത്രി എ.കെ ശശീന്ദ്രന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു .
വീയപുരം പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസാദ് കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ മുന്‍ എം.എല്‍ എ സി.കെ സദാശിവന്റെ നേതത്വത്തിലാണ് നീരണിയല്‍ കര്‍മം നിര്‍വഹിച്ചത്. ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, ജോബിള്‍ പെരുമാള്‍ പങ്കെടുത്തു. അന്‍പത്തി ഒന്നേകാല്‍ കോല്‍ നീളവും അന്‍പത്തിരണ്ട് അംഗുലം വണ്ണവുമുള്ള പുത്തന്‍ ചുണ്ടനില്‍ 85 തുഴച്ചില്‍ക്കാര്‍. 9 നിലക്കാര്‍ 4 അമരക്കാര്‍ എന്ന ഘടനയിലാണ് വള്ളത്തിന്റെ നിര്‍മാണം. ചങ്ങങ്കരി സാബു ആചാരിയുടെ നേതൃത്വത്തിലാണ് വള്ളത്തിന്റെ നിര്‍മാണം നടന്നത്. നന്മ പ്രവാസി കൂട്ടായ്മയും ചുണ്ടന്‍ വള്ള സമിതിയും കരക്കാരും ചേര്‍ന്ന് 50 ലക്ഷം രൂപ മുടക്കിയാണ് ഈ ജലരാജാവിനെ നിര്‍മിച്ചത്. നീരണിയല്‍ ചടങ്ങിന് ശേഷം വള്ള സദ്യയും നടന്നു. ശേഷം കരക്കാരുടെ നേതൃത്വത്തില്‍ പമ്പയാറ്റില്‍ പ്രദര്‍ശന തുഴച്ചിലും അരങ്ങേറി . വീയപുരം ഇരതേട് നിന്നും ഘോഷയാത്രയായി ചെന്നാണ് നീരണിയല്‍ ചടങ്ങ് നിര്‍വഹിച്ചത്. ചടങ്ങില്‍ മുതിര്‍ന്നവരെ ആദരിക്കല്‍, ചികിത്സാ സഹായ വിതരണം എന്നിവയും നടന്നു. വീരു എന്ന പേരില്‍ അറിയപ്പെടുന്ന ചുണ്ടന്‍ നീരണിഞ്ഞതോടെ ഒരു പ്രദേശത്തിന്റെ മോഹ സാക്ഷാല്‍കാരമാണ് പൂവണിഞ്ഞത്. സ്വന്തമായി ടീമിനെ ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ബിജു ആറ്റുമാലില്‍ സജി, ആറ്റുമാലില്‍ , ബിജു വേലി യില്‍ , രാജു പാളയത്തില്‍, രഘു തിരുമംഗലത്ത്, ജഗേഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചുണ്ടന്‍ വള്ള സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."