ബഹ്റൈന്‍ 'കണ്ണൂര്‍ ഫെസ്റ്റ2020' ഫെബ്രുവരി 14ന് മനാമയില്‍
മനാമ: ബഹ്റൈനിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ കണ്ണൂർ എക്സ്പാറ്റ്സിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 14ന് കണ്ണൂർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മനാമ അൽ രാജാ സ്കൂൾ ഒാഡിേറ്റാറിയത്തിൽ ഉച്ചക്ക് ഒരുമണി മുതൽ രാത്രി 11 വരെയാണ് പരിപാടി നടക്കുക.
സുബി ഹോംസിെൻറ സഹകരണത്തോടെ നടത്തുന്ന ഫെസ്റ്റിനോടനുബന്ധിച്ച് ചെണ്ടമേള കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ വാദ്യശ്രേഷ്ഠ പുരസ്കാരവും സംഗീതലോകത്ത് 30 വർഷം പൂർത്തിയാക്കുന്ന ഗായകൻ കണ്ണൂർ ശരീഫിനെ സംഗീതശ്രേഷ്ഠ പുരസ്കാരവും നൽകി ആദരിക്കും.
തനത് കലാരൂപമായ തെയ്യം, കണ്ണൂരിെൻറ ഭക്ഷണ വിഭവങ്ങളായ ബിരിയാണി, മുട്ടമാല, പായസം ഉൾപ്പെടെ വിഭവങ്ങളുടെ പാചകമത്സരം, കമ്പവലി, ചിത്രരചന, മറ്റ് തനത് കലാരൂപങ്ങൾ എന്നിവയും ഫെസ്റ്റിൽ ഉണ്ടാകും. കണ്ണൂർ ശരീഫ്, സരിഗമ ഫെയിം ആഷിമ മനോജ്, പിന്നണി ഗായിക വിജിത ശ്രീജിത്ത്, ഗോപി നമ്പ്യാർ തുടങ്ങിയവർ പെങ്കടുക്കുന്ന ഗാനമേള, സോപാനം സന്തോഷിെൻറ നേതൃത്വത്തിൽ വാദ്യമേളം എന്നിവയുമുണ്ടാകും.
ബഹ്റൈനില്‍ നടന്ന വാർത്തസമ്മേളനത്തിൽ രക്ഷാധികാരികളായ കെ.വി. പവിത്രൻ, പ്രദീപ് പുറവങ്കര, പ്രസിഡൻറ് നജീബ് കടലായി, ജനറൽ സെക്രട്ടറി ബേബി ഗണേഷ്, ട്രഷറർ മൂസ ഹാജി, സുധേഷ്, പി.വി. സിദ്ദിഖ്, സതീഷ് എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."