പ്രവാസികൾക്ക് നികുതി; കേന്ദ്ര സർക്കാരിനെതിരെ പ്രവാസി സംഘടനകൾ
ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ അടക്കം വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണു 2020- 21 കേന്ദ്ര ബജറ്റ്. ബജറ്റ് നിർദ്ദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ വരുമാനത്തിന് ഒരു ടാക്‌സും അടക്കാത്ത പ്രവാസികൾക്ക് ഇനി ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടി വരും .അതായത് നിലവിൽ ഗൾഫ് രാജ്യങ്ങളിൽ വരുമാനത്തിന് ടാക്സ് അടക്കേണ്ടതില്ലാത്ത പ്രവാസികൾക്ക് ഇനി ഇന്ത്യയിൽ വരുമാനത്തിന് ടാക്സ് അടക്കേണ്ടി വരുമെന്ന് സാരം.അതോടൊപ്പം വിദേശ രാജ്യത്ത് 240 ദിവസം താമസിക്കുന്നവരെയാണു ഇനി മുതൽ എൻ .ആർ.ഐ ആയി പരിഗണിക്കുക എന്നതും പുതിയ നിർദ്ദേശത്തിൽ പറയുന്നു. നേരത്തെ 182 ദിവസം വിദേശത്ത് താമസിക്കുന്നവർക്കായിരുന്നു എൻ .ആർ.ഐ പദവി ലഭിച്ചിരുന്നത്.കേന്ദ്രത്തിൻ്റെ പുതിയ ബജറ്റ് നിർദ്ദേശത്തിനെതിരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധമാണു ഉയരുന്നത്. മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ഇതിനകം പ്രതിഷേധ സ്വരങ്ങൾ ഉയർന്ന് കഴിഞ്ഞു.
ഒരു ഇന്ത്യന്‍ പൗരനോ ഇന്ത്യന്‍ വംശജനോ ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള സമയം 182 ദിവസത്തില്‍നിന്ന് 120 ദിവസമായി കുറക്കാനുള്ള ബജറ്റ് നിര്‍ദ്ദേശം അതിരു കടന്നതാണെന്ന് അക്കൗണ്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നവീന്‍ ശര്‍മ്മ ദുബായില്‍ പറഞ്ഞു. ഗള്‍ഫ് ആസ്ഥാനമായുള്ള ധാരാളം ഇന്ത്യക്കാര്‍ അവരുടെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് ബിസിനസ് ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ പോകുന്നവരാണ്. സംരംഭങ്ങളുടെ തുടക്കത്തില്‍ അവര്‍ക്ക് ദീര്‍ഘ സമയം ഇന്ത്യയില്‍ ചെലവഴിക്കേണ്ടിവരുന്നത് പതിവാണ്. ഇന്ത്യയില്‍ തങ്ങുന്ന ദിവസം കറച്ച സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് അതു പ്രയാസം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റ് പ്രവാസികളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതായതിനാല്‍ നാട്ടിലെ നിക്ഷേപങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാമെന്ന് ആശിഷ് മേത്ത അസോസിയേറ്റ്‌സ് സ്ഥാപകനും എം.ഡിയുമായ ആശിഷ് മേത്ത അഭിപ്രായപ്പെട്ടു.പുതിയ നികുതി നിര്‍ദേശത്തിനെതിരെ വിവിധ പ്രവാസി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ബജറ്റ് പ്രവാസി ഇന്ത്യക്കാരെ ദ്രോഹിക്കുന്നതും ചൂഷണം ചെയ്യുന്നതുമാണെന്ന് സഊദി കെ. എം. സി. സി സെന്റർ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജോലി ചെയ്യുന്ന വിദേശരാജ്യങ്ങളില്‍ നികുതി അടക്കാത്ത പ്രവാസി ഇന്ത്യക്കാരെ ഇന്ത്യയിലെ വരുമാന നികുതിയുടെ പരിധിയില്‍ കൊണ്ട് വരിക വഴി പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കഠിനാധ്വാനം ചെയ്ത് രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടുക്കുന്ന പ്രവാസികളുടെ ഒരു അവകാശമാണ് കേന്ദ്ര സര്‍ക്കാര്‍ കവരുന്നതെന്ന് ദാമാം നവയുഗം സാംസ്‌കാരികവേദി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേന്ദ്രബജറ്റ് നിർദ്ദേശങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ചരമക്കുറിപ്പാണെന്ന് കേളി കലാസാംസ്കാരിക വേദി. പുതിയ നികുതി നിർദ്ദേശങ്ങളിലൂടെ പ്രവാസികളെ പിഴിയാനുള്ള ശ്രമവും, തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥ പുതുജീവൻ നൽകാൻ ഒരെളിയ ശ്രമം പോലും ധനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തതും തികച്ചും പ്രതിഷേധാർഹമാണെന്ന് കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."