HOME
DETAILS
MAL
വിവാദങ്ങളില്‍ മന്ത്രിമാര്‍ തന്നെ മറുപടി പറയട്ടെ: വി.എസ്
backup
June 13 2016 | 08:06 AM
തിരുവനന്തപുരം: സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മന്ത്രിമാര്‍ തന്നെ മറുപടി പറയട്ടെയെന്ന് വി.എസ് അച്യുതാനന്ദന് എം.എല്‍.എ. തന്റെ പദവി സംബന്ധിച്ച കാര്യം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാത വികസനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
എം.എല്‍.എ ഹോസ്റ്റലില്‍ പുതിയ ഓഫിസ് ആരംഭിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെയ്യാര്‍ ബ്ലോക്കിലെ റൂം നമ്പര്‍ ഒന്ന് ഡിയിലാണ് വി.എസ് പുതിയ ഓഫിസ് തുറന്നത്. സി.ദിവാകരന് എം.എല്‍.എ യാണ് അയല്ക്കാരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."