HOME
DETAILS
MAL
മഞ്ഞ്: നീലഗിരിയില്‍ പതിനായിരം ഏക്കര്‍ തേയിലക്കൃഷി നശിച്ചു
backup
January 13 2019 | 01:01 AM
ഗൂഡല്ലൂര്‍: കനത്ത മഞ്ഞ് വീഴ്ച കാരണം നീലഗിരി ജില്ലയില്‍ പതിനായിരം ഏക്കര്‍ തേയില കൃഷി നശിച്ചു. ഊട്ടി, കുന്നൂര്, കോത്തഗിരി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, കുന്താ തുടങ്ങിയ ആറ് താലൂക്കുകളിലെ വിവിധ മേഖലകളിലാണ് തേയില നശിച്ചത്. മഞ്ഞ് വീഴ്ച കാരണം തേയില ഉണങ്ങി നശിക്കുകയാണ്. തേയില ചെടികളില്‍ കിടന്ന് കരിഞ്ഞ് ഉണങ്ങുകയാണ് ചെയ്യുന്നത്. പകല്‍ സമയത്തെ ശക്തമായ വെയിലും രാത്രികാലത്തെ കനത്ത മഞ്ഞ് വീഴ്ച കാരണവുമാണ് തേയില വ്യാപകമായി നശിക്കുന്നത്. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വലിയ സാമ്പത്തിക തകര്‍ച്ചയാണ് ഇത് മൂലം സംഭവിച്ചിരിക്കുന്നത്. തോട്ടം തൊഴിലാളികള്‍ക്കും ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."