HOME
DETAILS
MAL
സദാചാരാക്രമണം; അന്വേഷണ ചുമതല മാറ്റണമെന്ന്
backup
February 27 2017 | 04:02 AM
കൊല്ലം: അഴീക്കല്‍ സദാചാര ഗുണ്ടകളുടെ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത അനീഷിന്റെയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെയും ചേര്‍ത്തുള്ള ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള പരാതിയുടെ അന്വേഷണ ചുമതല കരുനാഗപ്പള്ളി എ.സി.പിയില്‍ നിന്നും മാറ്റി നിഷ്പക്ഷനായ ഏതെങ്കിലും ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ഈ വിഷയത്തെ സംബന്ധിച്ച് ഇദ്ദേഹത്തോട് നേരത്തെ പരാതിപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതികരണം ഉത്തരവാദിത്വമുള്ള ഒരു പൊലിസ് ഉദ്യോഗസ്ഥനില്‍ നിന്നും പ്രതീക്ഷിച്ചതല്ലായിരുന്നുവെന്ന് പരാതിയുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."