സഊദിയിൽ ഫാ൪മസി മേഖലയിലെ സ്വദേശിവത്ക്കരണം രണ്ടു ഘട്ടമായി; ആദ്യഘട്ടം ജൂലൈ മുതൽ
ജിദ്ദ: സഊദിയില്‍ ഫാര്‍മസി തൊഴിലും അനുബന്ധ സ്പെഷ്യലൈസേഷനുകളും അമ്പതു ശതമാനം തോതില്‍ സ്വദേശികള്‍ക്കായി സംവരണം ചെയ്ത് കൊണ്ട് തൊഴില്‍ - സാമൂഹിക വികസന മന്ത്രാലയം വിക്ജ്ഞാപനം പുറപ്പെടുവിച്ചു. തൊഴില്‍ - സാമൂഹിക വികസന മന്ത്രി എ൯ജിനീയര്‍ അഹമ്മദ് അല്‍റാജിഹി പുറപ്പെടുവിച്ച തീരുമാന പ്രകാരം ഫാര്‍മസി രംഗത്തെ അമ്പതു ശതമാനം സ്വദേശിവത്കരണം രണ്ടു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. തൊഴില്‍ വിപണിയുടെ എല്ലാ തലങ്ങളിലും ഷോപ്പുകളിലും നിയമം ബാധകമായിരിക്കും.
ഈ വർഷം ദുൽഹജ് ഒന്നിന് (ജൂലൈ 22 ബുധനാഴ്ച) നിലവിൽ വരുന്ന ആദ്യ ഘട്ടത്തിൽ 20 ശതമാനവും അടുത്ത കൊല്ലം ദുൽഹജ് ഒന്നിന് (2021 ജൂലൈ 11 ഞായറാഴ്ച) നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ 30 ശതമാനവും സഊദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. അഞ്ചും അതിൽ കൂടുതലും വിദേശ ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് സഊദിവൽക്കരണ തീരുമാനം ബാധകം. കമ്പനികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, ഫാർമസികൾ തുടങ്ങി ഫാർമസിസ്റ്റുകളെ ജോലിക്കു വെക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്.
അതേസമയം 2018 നവംബറിൽ സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സഊദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും സഹകരിച്ച് സഊദിവൽക്കരിക്കുന്നതിന് തീരുമാനിച്ച മരുന്ന് കമ്പനികളിലെയും മരുന്ന് ഏജൻസികളിലെയും വിതരണക്കാരിലെയും ഫാക്ടറികളിലെയും ഫാർമസ്യൂട്ടിക്കൽ പ്രൊഡക്ട്‌സ് മാർക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് പ്രൊഫഷനിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളെ പുതിയ തീരുമാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."