HOME
DETAILS

ശബരിമലയില്‍ ഒട്ടേറെ ആചാര ലംഘനങ്ങള്‍ ഉണ്ടായി: എ. പത്മകുമാര്‍

  
backup
January 13 2019 | 20:01 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b5%86-%e0%b4%86%e0%b4%9a%e0%b4%be%e0%b4%b0

 

പത്തനംതിട്ട: ശബരിമലയില്‍ ഒട്ടേറെ ആചാര ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആചാരം ഏത്, ആചാരവിരുദ്ധം ഏത് എന്നീ കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കണം.
അരയ സമുദായം നടത്തിയെന്ന് പറയപ്പെടുന്ന തേനഭിഷേകം നിര്‍ത്തലാക്കിയത്, അയ്യപ്പന്മാര്‍ മല ചവിട്ടുന്നതിനു മുന്‍പ് മുങ്ങിക്കുളിച്ചിരുന്ന ഭസ്മക്കുളം മൂടിയത്, പതിനെട്ടാംപടി പഞ്ചലോഹം പൊതിഞ്ഞത്, കാന ക്ഷേത്രമായ ശബരിമലയില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത് തുടങ്ങിയവ ആചാരലംഘനങ്ങളാണ്. യുവതികളെ പ്രവേശിപ്പിക്കണമെന്ന് ബോര്‍ഡ് എവിടെയും പറഞ്ഞിട്ടില്ല. ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഒപ്പമാണ് ബോര്‍ഡ്. ബോര്‍ഡിന്റെ നിലപാടില്‍ മാറ്റമില്ല. യുവതീപ്രവേശത്തില്‍ കോടതി വിധി വരട്ടെയെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
കുപ്രചാരണങ്ങളുടെ ഭാഗമായി വരുമാനത്തില്‍ കുറവുവന്നാലും അതെല്ലാം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്ന ഉത്തമവിശ്വാസം ബോര്‍ഡിനുണ്ട്. എത്ര തുക കുറവുണ്ടായാലും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരുകുഴപ്പവും വരാതെ ബോര്‍ഡ് നോക്കും. ശബരിമലയെ കോണ്‍ക്രീറ്റ് കാടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ശബരിമലക്ഷേത്രം കാന ക്ഷേത്രമായി തന്നെ തുടരണമെന്നാണ് ബോര്‍ഡിന്റെ ആഗ്രഹം. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ തീര്‍ഥാടകര്‍ക്ക് സൗജന്യ സര്‍വിസ് ഒരുക്കാനുള്ള ശ്രമം നടത്തും. തിരുപ്പതി മോഡല്‍ സര്‍വിസിനാണ് ശ്രമം. ഗതാഗത സെക്രട്ടറി അടക്കമുള്ളവരുടെ പരിഗണനയിലേക്ക് ഈ നിര്‍ദേശം വിടുകയാണ്.
സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ ബസുകള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടത്തെക്കുറിച്ചല്ല, ഭക്തരുടെ ലാഭത്തെക്കുറിച്ചാണ് ബോര്‍ഡ് ചിന്തിക്കുന്നത്. ഇത്തരം ക്രമീകരണങ്ങള്‍ വിഷുവിന് നടപ്പാക്കും. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച കെ. മുരളീധരന്‍ കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പാക്കണം. രാമന്‍ നായരെ പോലും നേരെചൊവ്വേ നോക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയാണത്. മുന്നണിയും പാര്‍ട്ടിയും മാറി മാറിപ്പോകുന്നവര്‍ക്ക് തന്റെ നിലപാട് മനസിലാകില്ലെന്നും പത്മകുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബോര്‍ഡ് അംഗങ്ങളായ കെ.പി ശങ്കരദാസ്, അഡ്വ.എന്‍. വിജയകുമാര്‍, ദേവസ്വം കമ്മിഷണര്‍ എന്‍.വാസു, ചീഫ് എന്‍ജിനിയര്‍ ശങ്കരന്‍പോറ്റി എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago