HOME
DETAILS

പ്രവര്‍ത്തനം ആരംഭിക്കാനാകാതെ ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍

  
backup
January 13 2019 | 20:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

 

#അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: സംസ്ഥാനത്ത് പുതുതായി അനുവദിച്ച ഏക ഡോക്ടര്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറി കേന്ദ്ര തൊഴില്‍ വകുപ്പിന്റെ അംഗീകാരം ലഭിക്കാതെ ചുവപ്പുനാടയില്‍.
കഴിഞ്ഞ ബജറ്റിലാണ് ഒന്‍പത് ജില്ലകളിലായി 18 ഡിസ്‌പെന്‍സറികള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനത്തിന് കേന്ദ്ര തൊഴില്‍ വകുപ്പിന്റെ അംഗീകാരം വേണം. ഇതിനായുള്ള അപേക്ഷകള്‍ നല്‍കിയിട്ട് മാസങ്ങളായി. ഗുണഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് 18 ഡിസ്‌പെന്‍സറികള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡിസ്‌പെന്‍സറികളില്‍ പുതുതായി ഒന്‍പത് തസ്തികകളാണ് സൃഷ്ടിക്കുന്നത്. അസിസ്റ്റന്റ് മെഡിക്കല്‍ ഓഫിസര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, അക്‌സീലറി നഴ്‌സ് മിഡ് വൈഫ്, ക്ലര്‍ക്ക്, നഴ്‌സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, ഓഫിസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയാണ് തസ്തികകള്‍. പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് നിയമനം നടത്തുക.
മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാംകുളം ജില്ലകള്‍ക്ക് ഓരോ ഡിസ്‌പെന്‍സറികളും ഇടുക്കിയില്‍ അഞ്ചെണ്ണവും കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്നെണ്ണവും വയനാടിന് രണ്ടും ഡിസ്‌പെന്‍സറികളാണ് അനുവദിച്ചത്. 2,000ല്‍ താഴെ ഇ.എസ്.ഐ ഗുണഭോക്താക്കളുള്ള കൊണ്ടോട്ടി, വെഞ്ഞാറമൂട്, റാന്നി, കട്ടപ്പന, കൂറ്റനാട്, കുമളി, കൂത്താട്ടുകുളം, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ബാലുശ്ശേരി, താമരശ്ശേരി എന്നിവയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മൂന്നുവര്‍ഷത്തിനകം ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ് വകുപ്പ് ഡയരക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് മിക്കയിടങ്ങളിലും ഇ.എസ്.ഐ ഡിസ്‌പെന്‍സറി ആരംഭിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  29 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  39 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago