HOME
DETAILS

ഗോള്‍വാള്‍ക്കറുടെ സംസ്‌കാരം ഭാരതീയ പൈതൃകമാക്കാന്‍ ശ്രമം: രാം പുനിയാനി

  
backup
February 04 2020 | 04:02 AM

%e0%b4%97%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c

 


മണ്ണാര്‍ക്കാട്: ചരിത്രത്തെ വികലമാക്കിയും രാജ്യത്ത് വിഭജനവും വിഭാഗീയതയും വളര്‍ത്തി ഭാരതത്തെ തകര്‍ക്കാനുള്ള ഫാഷിസ്റ്റു ഭരണകൂടത്തിന്റെ കുടില തന്ത്രങ്ങളെ തിരിച്ചറിയണമെന്ന് പ്രശസ്ത കോളമിസ്റ്റ് രാം പുനിയാനി ആവശ്യപെട്ടു.
ഗാന്ധിയന്‍ തത്ത്വങ്ങളെ കുഴിച്ച് മൂടുകയും ഗോള്‍ വാള്‍ക്കറുടെ സംസ്‌കാരം ഭാരതീയ പൈതൃകത്തിന്റെ ഭാഗമാക്കാനുമാണ് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.എന്‍ ശംസുദ്ധീന്‍ എം.എല്‍.എ അധ്യക്ഷനായി. എം. സലാഹുദ്ധീന്‍ മദനി കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍, എം.ടി സൈനുല്‍ ആബിദീന്‍, ഇ.എ.റഷീദ്, എസ്.എ റസാഖ് പ്രസംഗിച്ചു.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ 62 ാമത് സംസ്ഥാന സമ്മേളനം മണ്ണാര്‍ക്കാട്ട് പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. ഭാഷാ വൈവിധ്യം രാഷ്ട്രത്തിന്റെ സൗന്ദര്യം എന്ന പ്രമേയത്തില്‍ നടത്തിയ സമ്മേളനത്തില്‍ കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
വിവിധ സെഷനുകളിലായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ. മുനീര്‍, എം.എല്‍.എ. മാരായ അബ്ദുല്‍ ഹമീദ്, അഡ്വ: എന്‍. ഷംസുദ്ദീന്‍, മുന്‍മന്ത്രി നാലകത്ത് സൂപ്പി, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ള പങ്കെടുത്തു.
പൗരന് തുല്യാവകാശം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്ന നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് സമ്മേളനം ആവശ്യപെട്ടു.
പതിനായിരക്കണക്കിന് അധ്യാപകരെ അണിനിരത്തിയ ഭരണഘടന സംരക്ഷണ ശക്തി പ്രകടനം അധികാരികള്‍ക്ക് താക്കീതായി.
ഇബ്രാഹിം മുതൂര്‍, എം.വി. അലിക്കുട്ടി, എം.പി. അബ്ദുല്‍ ഖാദര്‍, ടി.പി. അബ്ദുല്‍ ഹഖ്, എച്ച്.സലിം, ഷാഹുല്‍ ഹമീദ് മേല്‍മുറി, ഇ. അബ്ദുല്‍ റഷീദ്, പി.പി. അബ്ദുല്‍ ലത്തീഫ് ,എം.എ ലത്തീഫ് , മാഹിന്‍ ബാഖവി, എം.ടി. സൈനുല്‍ ആബിദീന്‍, പി. കുഞ്ഞലവി, കെ നൂറുല്‍ അമീന്‍, എം.ടി എ.നാസര്‍, വി.എ.എം യുസുഫ് പ്രകടനത്തിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago