HOME
DETAILS

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

  
Web Desk
September 16, 2024 | 2:51 PM

UAEs hand to Chad 10 million projects for refugee women

ദുബൈ: ആഫ്രിക്കൻ രാജ്യമായ ഛാഡിൽ മാനുഷിക പദ്ധതികൾ ആരംഭിക്കുന്നതായി യുനൈറ്റഡ് അറബ് എമിറേറ്റ്സ് പ്രഖ്യാപിച്ചു. ഛാഡിൽ ദുരിതമനുഭവിക്കുന്ന സുഡാനീസ് അഭയാർഥി സ്ത്രീകളെ പിന്തുണയ്ക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ ദൗത്യ ശ്രമങ്ങൾക്ക് 10.25 മില്യൺ ഡോളർ (37.6 മില്യൺ ദിർഹം) ആണ് യു.എ.ഇ സംഭാവന നൽകിയത്. 

ഇക്കഴിഞ്ഞ ഏപ്രിലിൽ യു.എ.ഇ - പാരിസ് ഡോണേഴ്‌സ് കോൺഫറൻസിൽ 100 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ 70 ശതമാനം അന്താരാഷ്ട്ര മാനുഷിക സംഘടനകളിലേക്കും ബാക്കിയുള്ളവ ഛാഡ്, ഉഗാണ്ട, ദക്ഷിണ സുഡാൻ, എത്യോപ്യ തുടങ്ങിയ അയൽ രാജ്യങ്ങളിലെ സുഡാനീസ് അഭയാർഥികളെ പിന്തുണയ്ക്കാനും സർക്കാർ നിർദേശിച്ചു.

 യു.എ.ഇ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യമന്ത്രിയുടെ പ്രത്യേക ദൂതനുമായ ലാന നുസൈബ ഛാഡ് സന്ദർശനത്തിനിടെ സുഡാനീസ് അഭ യാർഥി സ്ത്രീകളുമായും സിവിൽ സൊസൈറ്റി നേതാക്കളുമായും യു.എൻ ഏജൻസികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശ കാര്യമന്ത്രാ ലയ പ്രതിനിധി ഫാത്തിം അൽദ്ജിനെ ഗാർഫ, ഔദായ് പ്രവിശ്യ ഗവർണർ ജനറൽ ബച്ചാർ അലി സുലൈമാൻ എന്നിവരുമായും അവർ കൂടിക്കാഴ്ച നടത്തി.

'ഈ അധിക സംഭാവനയിലൂടെ, സംഘർഷം ബാധിച്ചവ രെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ഏറ്റവും ദുർബലരായവരെയും പിന്തുണയ്ക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത യു.എ.ഇ വീണ്ടും ഉറപ്പിക്കുന്നുവെന്ന് നുസൈബെ പറഞ്ഞു. ഛാഡിലെ ശ്രമങ്ങൾ ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളികൾക്കൊപ്പം മാനുഷിക സഹായത്തോടുള്ള യൂ.എ.ഇയുടെ സമഗ്രമായ സമീപനത്തെ എടുത്തു കാട്ടുന്നതാണ്. ഭാവിയിൽ സമൂഹങ്ങളെ ശാക്തീകരിക്കുമ്പോൾ ഉടനടിയുള്ള ദുരിതാശ്വാസത്തിന് മുൻഗണന നൽകുന്ന ഒന്നാണിതെന്നും അവർ വ്യക്തമാക്കി. 

യു.എ.ഇ പ്രതിനിധി സംഘം അഭയാർഥി സഹായ കേന്ദ്രവും യു.എ.ഇ നിർമിച്ച അബെച്ചെ ഫീൽഡ് ഹോസ്പിറ്റലും സന്ദർശിച്ചു. അവിടെ സംഘർഷ ത്തിൽ നിന്ന് പലായനം ചെയ്യുന്ന സുഡാനീസ് അഭയാർഥികൾക്ക് വൈദ്യചികിത്സ തേടാവുന്നതാണ്. യു.എൻ ഏജൻസികൾക്ക് അനുവദിക്കുന്ന പണം പ്രത്യേ കമായി സ്ത്രീകൾക്ക് സഹായം നൽകാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറും. വിദേശ കാര്യമന്ത്രാലയം പറയുന്നതനുസരിച്ച്, മാതൃ-ശിശു ആരോഗ്യത്തിനായി ലോകാരോഗ്യ സംഘടനയ്ക്ക് മൂന്ന് മില്യൺ ഡോളറും ഛാഡിലെ സുഡാനീസ് അഭയാർഥികൾക്കായുള്ള സ്ത്രീ കളുടെ ആരോഗ്യത്തിനും യു.എൻ പോപുലേഷൻ ഫണ്ടിലേക്കുമായി രണ്ട് മില്യൺ ഡോളറും അനുവദിക്കും. ആതിഥേയസമൂഹത്തിലെ സുഡാനീസ് അഭയാർഥി സ്ത്രീകളും ഛാഡിയൻ സ്ത്രീകളും തമ്മിലുള്ള സാമൂഹിക സംയോജന പരിപാടികൾക്കായി അഭയാർഥികൾക്കായുള്ള യു.എൻ ഹൈക്കമ്മിഷണർ മൂന്ന് മില്യൺ ഡോളർ നൽകും.

 യു.എൻ വിമൻസ് പീസ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫണ്ടിലേക്ക് രണ്ട് മില്യൺ ഡോളർ കൂടി അനുവദിക്കും. സ്ത്രീകൾ നയിക്കുന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്ക് നേരിട്ടുള്ള ധനസഹായമാണിത്. ഛാഡ് സന്ദർശനവും 10.25 മില്യൺ ഡോളർ സംഭാവനയും സുഡാൻ പ്രതിസന്ധി നേരിടുന്ന സ്ത്രീകളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള യു.എ.ഇയുടെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും നുസൈബ കൂട്ടിച്ചേർത്തു.

ധനസഹായവും തങ്ങളുടെ സന്ദർശനവും സ്ത്രീശാക്തീകരണത്തിനും പ്രാദേശിക സ്ഥിരതയെ പിന്തുണക്കാനുമുള്ള യു.എ.ഇയുടെ സമർപ്പണത്തെ ഉയർത്തിക്കാട്ടുന്നു. സ്ത്രീകളുടെ സജീവ പങ്കാളിത്തമില്ലാതെ സുഡാനിൽ സുസ്ഥിര സമാധാനം ഉണ്ടാവില്ലെന്നും സുഡാനിൽ നിന്ന് ഛാഡിലേക്ക് പലായനം ചെയ്യുന്നവരിൽ 83 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നും അവർ നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

crime
  •  10 days ago
No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  10 days ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  10 days ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  10 days ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  10 days ago
No Image

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

International
  •  10 days ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  10 days ago
No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  10 days ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  10 days ago
No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  10 days ago