തോല്‍വി മറക്കാന്‍ ട്രക്കിംഗിന് പോയി കൊഹ്‌ലിയും ടീമും
പൂനെ: ഓസീസിനോടേറ്റ 333 റണ്‍സിന്റെ തോല്‍വിയുടെ ക്ഷീണം മറക്കാന്‍ കൊഹ്‌ലിയും പിള്ളേരും ട്രക്കിംഗിലാണ്. തോല്‍വിയുടെ ആഘാതം മറന്ന് ബംഗളൂരുവില്‍ നാലാം തിയ്യതി മുതല്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ സംഘം. തിങ്കളാഴ്ചയാണ് കൊഹ്‌ലി, അശ്വിന്‍, ജഡേജ എന്നിവരും രഹാനെയും ഭാര്യയും കറങ്ങാനിറങ്ങിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
ജഡേജ പൂനെയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള തംഹിനി ഗാത് ട്രക്കിലേക്കാണ് പോയിരിക്കുന്നത്്. അശ്വിനും അഭിനവ് മുകുന്ദും ട്രക്കിംഗ് എന്ന ക്യാപ്ഷനുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ എല്ലാ ദിവസങ്ങളും നല്ലതാണ്, ഒരോ അവസരങ്ങളും. നന്നായി മുന്നോട്ട് നീങ്ങാം എന്ന അടിക്കുറിപ്പുമായാണ് എത്തിയത്.
രഹാനെ ഭാര്യയെ കൂട്ടുപിടിച്ച് മലമുകളേറിയപ്പോള്‍ ജഡേജ കൂട്ടുപിടിച്ചത് ഇന്ത്യന്‍ പതാകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."