HOME
DETAILS

റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് കാര്യോപദേശക സമിതിയോഗ തീരുമാനങ്ങള്‍ പുറത്തുവിടരുതെന്ന് സ്പീക്കറുടെ റൂളിംഗ്

  
backup
February 04 2020 | 15:02 PM

niyamasabha-report-issue

തിരുവനന്തപുരം: നിയമസഭ കാര്യോപദേശക സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പായി സമിതി യോഗതീരുമാനങ്ങള്‍ പത്രമാധ്യമങ്ങളെ അറിയിച്ച നടപടി നിര്‍ഭാഗ്യകരവും സഭയുടെ അന്തസിന് നിരക്കാത്തതുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ റൂളിംഗ്. സഭയുടെ അവകാശലംഘനത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ പര്യാപ്തമായതാണ്. ഇത്തരം പ്രശ്‌നങ്ങളെന്നും ഭാവിയില്‍ ഒരു കാരണവശാലും ഇതാവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ റൂളിംഗില്‍ വ്യക്തമാക്കി.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാര്യോപദേശക സമിതിയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് സമിതി തീരുമാനങ്ങള്‍ പുറത്ത് പറഞ്ഞത് വന്‍ വിവാദമായിരുന്നു. ഇതുസംബന്ധിച്ച മറുപടിയ്ക്കായി മാധ്യമ പ്രവര്‍ത്തകര്‍ നിയമ മന്ത്രി എ.കെ ബാലനെ സമീപിക്കുകയും ചെയ്തു. മന്ത്രി ബാലന്റെ നടപടിക്കെതിരെ റൂളിംഗുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ലീഗ് അംഗം എം. ഉമ്മര്‍ കഴിഞ്ഞ ദിവസം ക്രമപ്രശ്‌നം ഉന്നയിച്ചിരുന്നു.

വീഡിയോ ക്ലിപ്പിംഗുകള്‍ പരിശോധിച്ചതില്‍ കാര്യോപദേശകസമിതി യോഗ തീരുമാനങ്ങളെപ്പറ്റി മന്ത്രി പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍, മാധ്യമങ്ങള്‍ നമ്മിലേക്ക് കിനിഞ്ഞിറങ്ങുകയും നമ്മള്‍ മാധ്യമങ്ങളാല്‍ വളഞ്ഞുവയ്ക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് നമ്മളുള്ളത് എന്ന് എല്ലാവരും ജാഗ്രതയോടെ കാണണമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.
മന്ത്രി എ .കെ ബാലന്‍, കാര്യോപദേശകസമിതി തീരുമാനം മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് തോന്നുന്നു പ്രതിപക്ഷനേതാവ് മീഡിയറൂമില്‍ വാര്‍ത്താസമ്മേളനം നടത്തിയതും കാര്യോപദേശകസമിതിയിലെ ചര്‍ച്ചയുടെ വിശദാംശം വിശദീകരിച്ചതും എന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിരാകരിച്ചതിന് പിന്നില്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും സമിതി തീരുമാനവും ചര്‍ച്ചയും സംബന്ധിച്ച വ്യക്തമായ പരാമര്‍ശങ്ങളുള്‍പ്പെടുത്തി.

നിയമസഭാസമിതികളുടെ കാര്യത്തില്‍ പൊതുവായും കാര്യോപദേശകസമിതിയുടെ കാര്യത്തില്‍ പ്രത്യേകമായും അവയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയതും അതുവഴി സഭയുടെയും സമിതികളുടെയും പ്രത്യേകാവകാശം ലംഘിച്ചതും സംബന്ധിച്ച് കാര്യമായ പരാതികളൊന്നും കഴിഞ്ഞ കാലങ്ങളിലുണ്ടായിട്ടില്ല. അതിനാല്‍ അക്കാര്യത്തില്‍ പ്രത്യേക റൂളിംഗുകളുമുണ്ടായതായി തോന്നുന്നില്ല. മാധ്യമ സ്വാതന്ത്ര്യം പ്രധാനമാണെങ്കിലും സഭയുടെ അവകാശങ്ങളും അധികാരവും അതുപോലെ പ്രധാനമാണ്. സഭ അംഗീകരിച്ചിട്ടില്ലാത്ത കാര്യോപദേശകസമിതിയുടെ റിപ്പോര്‍ട്ട് മാധ്യമ ചര്‍ച്ചയ്ക്ക് വിധേയമാകുന്ന തരത്തില്‍ അവസരമായി മാറിയത് അത്യന്തം നിര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  19 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  19 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  19 days ago
No Image

ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ ബാലന്‍

Kerala
  •  19 days ago
No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  19 days ago
No Image

വയനാടിന്റെ എം.പിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; മലയാളവും പഠിക്കാനൊരുങ്ങുന്നു

Kerala
  •  19 days ago
No Image

വിവാഹത്തെ കുറിച്ച അപവാദ പ്രചാരണങ്ങള്‍; നിയമ നടപടിയുമായി  എ.ആര്‍. റഹ്‌മാന്‍; പരാമര്‍ശങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ്

National
  •  19 days ago
No Image

കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര: മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 15 മണ്ഡലങ്ങളിലെ വോട്ടുകള്‍ ഇങ്ങനെ

National
  •  19 days ago
No Image

മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും 

National
  •  19 days ago