കോരപ്പുഴ പാലം: യാത്രാപ്രശ്‌നം പരിഹരിച്ചു
കൊയിലാണ്ടി: കോരപ്പുഴ പാലം പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉടലെടുത്ത യാത്ര പ്രശ്‌നങ്ങള്‍ പരിഹരിച്ചു. കെ. ദാസന്‍ എം.എല്‍.എ കൊയിലാണ്ടിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പാവങ്ങാടിനും വെങ്ങളത്തിനുമിടയില്‍ എത്തിപ്പെടേണ്ടവരുടെയും താമസിക്കുന്നവരുടെയും യാത്രാ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമായത്. പണി പൂര്‍ത്തീകരിക്കാനെടുക്കുന്ന 18 മാസത്തേക്കാണ് ഓര്‍ഡിനറി ബസുകളുടെ കാര്യത്തില്‍ ഇത്തരത്തില്‍ താല്‍ക്കാലിക ക്രമീകരണം വരുത്തുന്നത്. യോഗ തീരുമാന പ്രകാരം കൊയിലാണ്ടിയില്‍ നിന്നും ആറ് ബസുകള്‍ കോരപ്പുഴ വരെയും എട്ട് ബസുകള്‍ എലത്തൂര്‍ സ്റ്റാന്റില്‍ നിന്നും കോഴിക്കോട് വരെയും സര്‍വിസ് നടത്തും.
ആദ്യത്തെ മാസം ഏതെല്ലാം ബസുകളാണ് ഇത്തരത്തില്‍ ഓടുന്നതെന്ന് ബസുടമകള്‍ ഗതാഗത വകുപ്പിനെ നാളെ തന്നെ അറിയിക്കും. രാവിലെ ആറ് മുതല്‍ രാത്രി എട്ട് മണി വരെ ബസുകള്‍ സര്‍വിസ് നടത്തും. ബസുകള്‍ ഓടുന്ന സമയക്രമം പാലത്തിന്റെ ഇരുഭാഗത്തും പ്രദര്‍ശിപ്പിക്കുന്നതാണ്. 16.01.2019 മുതല്‍ ഈ സംവിധാനം നിലവില്‍ വരും.
ഇത്തരത്തില്‍ ഓടുന്ന ബസുകള്‍ ഓരോ കലണ്ടര്‍ മാസത്തിലും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മാറ്റം വരുത്തും. യോഗത്തില്‍ എം.എല്‍.എ കെ. ദാസന്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍കോട്ട്, വടകര ആര്‍.ടി.ഒ മധുസൂദനന്‍ , കോഴിക്കോട് ആര്‍.ടി.ഒ പ്രതിനിധി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യൂസ്, കൊയിലാണ്ടി എസ്.ഐ ആബിദ്, ട്രാഫിക് എസ്.ഐ രാജന്‍, എന്നിവരും ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ ഭാരവാഹികളായ മനോജ് കെ.കെ, സുനില്‍ കുമാര്‍ തുടങ്ങി നിരവധി ബസ് ഓണര്‍മാരും മറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."