HOME
DETAILS
MAL
കവളപ്പാറ ദുരന്തം: പുനരധിവാസം വൈകുന്നെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹരജി
backup
February 04 2020 | 18:02 PM
കൊച്ചി: നിലമ്പൂര്‍ കവളപ്പാറയില്‍ ദുരന്തത്തിനിരയായവര്‍ക്ക് പുനരധിവാസം വൈകുന്നുവെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹരജി. കവളപ്പാറ കൂട്ടായ്മ കണ്‍വീനര്‍ ദിലീപാണ് ഹരജി നല്‍കിയത്. 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേര് മരിക്കുകയും 44ഓളം വീടുകള്‍ ഒലിച്ചുപോവുകയും ചെയ്തിരുന്നു.
എന്നാല്‍, പുനരധിവാസത്തിനായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."