കൈക്കൂലി വാങ്ങുന്നതിനിടെ അസി. എന്‍ജിനീയര്‍ പിടിയില്‍
കായംകുളം: കൈക്കൂലി വാങ്ങുന്നതിനിടെ കായംകുളം നഗരസഭ അസി. എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍.
പുതുപ്പള്ളി ഗോവിന്ദമുട്ടം രോഹിണി നിലയത്തില്‍ രഘുവാണ് പിടിയിലായത്. കരാറുകാരനില്‍ നിന്ന് 50,000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് സംഭവം.
കരാറുകാരനായ കായംകുളം വള്ളിയില്‍ ഹുസൈന് നല്കിയ പരാതിയെ തുടര്‍ന്ന് രണ്ടാഴ്ചയായി ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. രാസപദാര്‍ഥങ്ങള്‍ പുരട്ടി നല്കിയ തുക കൈപ്പറ്റുന്നതിനിടെ മഫ്തിയിലെത്തിയ ഉദ്യോഗസ്ഥനാണ് രഘുവിനെ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഫയലുകള്‍ വിജിലന്‍സ് പരിശോധനകള്‍ക്കായി പിടിച്ചെടുത്തിട്ടുണ്ട്.
കോട്ടയം റെയ്ഞ്ച് വിജിലന്‍സ് എസ്.പി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ ഡിവൈ.എസ്.പി എ.കെ വിശ്വനാഥന്, സി.ഐമാരായ എന്‍. ബാബുക്കുട്ടന്, കെ.വി ബെന്നി, ഋഷികേശന് നായര്‍, റിജു, റിജോ. പി. ജോസഫ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.അതേസമയം ഇയാളെ മന്ത്രി എ.സി മൊയ്തീന്റെ നിര്‍ദേശപ്രകാരം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."