മുഖ്യമന്ത്രി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു: എസ്.കെ.എസ്.എസ്.എഫ്
തൃശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആര്‍ക്കെതിരേയും കേസെടുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിലാണ് മുഖ്യമന്ത്രി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചത്. പ്രതിഷേധത്തിന്റെ മറവില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കെതിരേയാണ് നടപടി എടുത്തെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ അക്രമ സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തൃശൂരില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് സമാധാപരമായി മാര്‍ച്ച് നടത്തിയ എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ പത്ത് പേര്‍ക്കെതിരേ കലാപശ്രമം അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് തൃശൂര്‍ ഈസ്റ്റ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേട്ടുകേള്‍വിപോലുമില്ലാത്ത ന്യായങ്ങള്‍ നിരത്തിയായിരുന്നു പൊലിസ് നടപടി. മുന്‍ ഡി.സി.സി പ്രസിഡന്റ് പി.എ മാധവനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും പങ്കെടുത്ത പരിപാടിയില്‍ പി.എ മാധവനെ ഒഴിവാക്കി കെ.എസ് ഹംസയെ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രക്ഷോഭങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ ആവര്‍ത്തിക്കുമ്പോഴും ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നീക്കങ്ങള്‍ സമരത്തെ തകര്‍ക്കുന്ന തരത്തിലാണ്.
ബി.ജെ.പി നടത്തിയ പൗരത്വ നിയമ അനുകൂല പരിപാടി ബഹിഷ്‌കരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപകമായി മതസ്പര്‍ദയുണ്ടാക്കാന്‍ ശ്രമം എന്നപേരില്‍ പൊലിസ് വ്യാപാരികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഷൊര്‍ണൂരില്‍ ദര്‍സ് വിദ്യാര്‍ഥി അക്രമിക്കപ്പെട്ട സംഭവത്തിലും തൃശൂരില്‍ നടക്കാനിറങ്ങിയ വയോധികയെ പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് നടന്ന ആക്രമണത്തിലും തികഞ്ഞ അനാസ്ഥയാണ് പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
കാലങ്ങളായി മത വര്‍ഗീയ ശക്തികളെ പടിക്ക് പുറത്ത് തന്നെ നിര്‍ത്തി പോരുന്ന കേരളത്തിലെ പ്രബുദ്ധമായ മഹല്ല് കമ്മിറ്റികള്‍ക്ക് പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തില്‍ തീവ്രവാദികളെ മാറ്റി നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇത് വരെ നടന്ന എല്ലാ പ്രതിഷേധങ്ങളെയും സംശയമുനയില്‍ നിര്‍ത്തുന്നതാണ്.
യോഗത്തില്‍ ജില്ലാ ഭാരവാഹികളായ മഹ്‌റൂഫ് വാഫി, അഡ്വ. ഹാഫിസ് അബൂബക്കര്‍, ശഹീര്‍ ദേശമംഗലം, സിദ്ദീഖ് ഫൈസി മങ്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."