HOME
DETAILS

മുഖ്യമന്ത്രി നിലപാടില്‍ ഉറച്ചുതന്നെ

  
backup
February 04 2020 | 18:02 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

തിരുവനന്തപുരം: അലനെയും താഹയെയും പൊലിസ് കസ്റ്റഡിയിലെടുത്തത് സംശയാസ്പദ സാഹചര്യത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പൊലിസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ട ഉസ്മാന്‍ പല യു.എ.പി.എ കേസുകളിലും പ്രതിയാണ്. കേസിന് നിയമപരമായ പിന്‍ബലമുണ്ട്്. എന്‍.ഐ.എക്ക് അന്വേഷണം കൈമാറിയത് സംസ്ഥാന സര്‍ക്കാരല്ല. കേസ് സര്‍ക്കാര്‍ പരിശോധിക്കുംമുന്‍പെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. മതിയായ ഹാജറില്ലാത്തതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവരെ പുറത്താക്കിയത്്. എല്‍.ഡി.എഫിനെ രാഷ്ട്രീയമായി ആക്രമിക്കാന്‍ പ്രതിപക്ഷം മാവോയിസ്റ്റുകളെ ന്യായീകരിക്കുകയാണ്. മക്കള്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ ഏത് മാതാപിതാക്കള്‍ക്കും ആശങ്കയും ഉത്കണ്ഠയും ഉണ്ടാകും. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അലനും താഹയ്ക്കുമെതിരേ യു.എ.പി.എ ചുമത്തിയത് കേരള പൊലിസാണെന്നും ചുമത്താനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തുടര്‍ന്ന് മുനീര്‍ പറഞ്ഞു. എന്‍.ഐ.എക്ക് വിടണമെന്ന ഉദ്ദേശത്തോടെയാണ് യു.എ.പി.എ ചുമത്തിയത്. ഇവരില്‍ നിന്ന് കണ്ടെത്തിയത് സിപി.എം ഭരണഘടനയും ചില പുസ്തകങ്ങളുമാണ്. സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനന്‍ അടക്കം പൊലിസ് നടപടിയെ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി പറയുന്നതാണോ ജില്ലാ സെക്രട്ടറി പറയുന്നതാണോ ശരി. കേസ് എന്‍.ഐ.എയില്‍ നിന്ന് തിരികെവാങ്ങി പുനഃപരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. കേസ് പുനഃപരിശോധിക്കാന്‍ അമിത്ഷായുടെ മുന്നില്‍ പോകണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. യു.ഡി.എഫിന്റെ കാലത്ത് ഒന്‍പത് കേസുകള്‍ എന്‍.ഐ.എ ഏറ്റെടുത്തു. അന്നൊന്നുംകത്തുമായി ആരും പോയില്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സി.പി.എം പ്രവര്‍ത്തകരുടെ വിഷയം എന്നതിനപ്പുറം യുവാക്കളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നടപടിയായതിനാലാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷം ഇടപെടുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സമാനവിഷയത്തില്‍ നേരത്തെ മറുപടി നല്‍കിയതാണെന്നും അതിനാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  16 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago