HOME
DETAILS
MAL
ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഗുണഭോക്തൃ പട്ടിക മാര്‍ച്ച് മൂന്നിനകം നല്‍കണം
backup
February 27 2017 | 18:02 PM
ആലപ്പുഴ: ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം പ്രസിദ്ധീകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ പട്ടിക താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് മാര്‍ച്ച് മൂന്നിനകം തിരികെ നല്‍കണം.
അന്തിമ പട്ടികയില്‍ അര്‍ഹരായവര്‍ ഒഴിവായിട്ടുണ്ടെങ്കില്‍ അവരുടെയും അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെയും വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി പട്ടികയോടൊപ്പം നിശ്ചിത സമയപരിധിക്കുള്ളില്‍ പഞ്ചായത്തു സെക്രട്ടറിമാര്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് തിരികെ നല്‍കണമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."