പ്രതിപക്ഷം ഭരണഘടന വായിക്കണം: ഗവര്‍ണര്‍
കോഴിക്കോട്: പ്രതിപക്ഷം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഉത്തരവാദിത്തത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമസംവിധാനത്തിന്റെ ഭാഗമായാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. അവകാശങ്ങള്‍ മാത്രമല്ല തനിക്ക് കടമകളും നിറവേറ്റാനുണ്ട്.
ഇന്ത്യ ഒരു ബനാന റിപ്പബ്ലിക് അല്ല. എല്ലാ വിഭാഗം ജനങ്ങളേയും ഒരു പോലെയാണ് കാണുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും കേരളം മികച്ച സംസ്ഥാനമാണ്. സംസ്ഥാന സര്‍ക്കാരുമായി സംഘര്‍ഷത്തിനല്ല താന്‍ ഇവിടെ ഗവര്‍ണറായി എത്തിയത്. ഇത് തന്റെ സര്‍ക്കാരാണ്. ജനപക്ഷത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിത്. ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴെല്ലാം സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടാണ് താന്‍ സംസാരിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."