നാട്ടുകാരുടെ കൂട്ടായ്മയില്‍ വാതറകുളത്തിന് ശാപമോക്ഷം
മുഹമ്മ: നാട് കൊടുംവരള്‍ച്ചയിലേയ്ക്ക് നീങ്ങുമ്പോള്‍ വര്‍ഷങ്ങളോളം പായലും ചെളിയും നിറഞ്ഞ് അനാഥമായിക്കിടന്ന വാതറകുളത്തിന് നാട്ടുകാരുടെ കൈകളാല്‍ ശാപമോക്ഷം. കഞ്ഞിക്കുഴി പഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള പൊതുകുളം വൃത്തിയാക്കി സംരക്ഷിക്കാനാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. മൂന്ന് പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡ് നിവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വന്നിരുന്ന പൊതുകുളമാണിത്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ നാലാം വാര്‍ഡ് ,തണ്ണീര്‍മുക്കം പഞ്ചായത്ത് പന്ത്രണ്ട്, മുഹമ്മ പഞ്ചായത്ത് ഒന്ന് എന്നീ വാര്‍ഡു നിവാസികളാണ് വാതറകുളം ഉപയോഗിച്ചിരുന്നത്. എന്നാല്‍ 15 വര്‍ഷത്തോളമായി കുളം വെട്ടി സംരക്ഷിക്കപ്പെടാതെ പായലും ചെളിയും നിറഞ്ഞ് കിടക്കുകയായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി കുളം ഉപയോഗിച്ചിരുന്ന മൂന്നു വാര്‍ഡ് നിവാസികളും ചേര്‍ന്നാണ് കുളം വെട്ടി സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ കുളത്തിലെ പായലും ചെളിയും നീക്കം ചെയ്തു. കുളം കല്ലു കെട്ടി സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."